കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കളരിപ്പയറ്റ് വിസ്മൃതിയിലാഴുന്നു

  • By Staff
Google Oneindia Malayalam News

പട്ടാമ്പി: കേരളത്തിന്റെ തനത് ആയോധന കലയായ കളരിപ്പയറ്റ് വിസ്മൃതിയിലേക്കാഴുകയാണെന്ന് ചരിത്രകാരന്മാര്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിന്റെ ഏറ്റവും പഴക്കമുള്ളതും ശാസ്ത്രീയവും സമഗ്ര രീതികള്‍ അവലംബിക്കുന്നതുമായ ആയോധനകലയായ കളരിപ്പയറ്റ് നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ നടക്കുന്നില്ലെന്ന് പട്ടാമ്പി സംസ്കൃത കോളജിലെ അധ്യാപകനും ചരിത്രകാരനുമായ കെ. വിജയകുമാര്‍ പറയുന്നത്.

ഒരു കാലത്ത് ക്ലാസിക്കല്‍ നൃത്തത്തെയും നാടോടി നൃത്തത്തെയും സ്വാധീനിച്ചിരുന്ന കളരിപ്പയറ്റിനോട് ഇന്നത്തെ തലമുറയ്ക്ക് യാതൊരു താത്പര്യവുമില്ല. കരാട്ടേയുടെയും കുങ്ഫുവിന്റെയും ഗ്ലാമറാണ് അവരെ ആകര്‍ഷിക്കുന്നത്.

കളരിപ്പയറ്റിനെ കുറിച്ച് ഗവേഷണം നടത്തിയിട്ടുള്ള വിജയകുമാര്‍ കളരിപ്പയറ്റ്: കേരളത്തിന്റെ ശക്തിയും സൗന്ദര്യവും എന്ന പുസ്തകത്തില്‍ കളരിപ്പയറ്റിന്റെ സവിശേഷതകളെ കുറിച്ച് വിശദമായി പ്രതിപാദിക്കുന്നുണ്ട്.

കളരിപ്പയറ്റിനെ കുറിച്ചുള്ള രേഖകള്‍ കേരളത്തിലെ പല വീടുകളിലുമുണ്ട്. എന്നാല്‍ അതൊന്നും സംരക്ഷിക്കാന്‍ ആരും താത്പര്യം കാട്ടുന്നില്ല. യാഥാര്‍ഥ്യത്തേക്കാള്‍ മിത്താണ് കളരിപ്പയറ്റിന്റെ ചരിത്രത്തെ ചൂഴ്ന്നുനില്‍ക്കുന്നതെന്നും വിജയകുമാര്‍ പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X