Get Updates
Get notified of breaking news, exclusive insights, and must-see stories!

മാക്ട പിളര്‍പ്പിലേക്ക്

കൊച്ചി: ചലച്ചിത്ര സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ മാക്ട പിളര്‍പ്പിന്റെ വക്കില്‍. ഇന്നലെ ചേര്‍ന്ന മാക്ടയുടെ ജനറല്‍ ബോഡിയില്‍ വിമത വിഭാഗത്തിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് പുതിയ ഭരണസമിതി അധികാരമേറ്റില്ല. യോഗം അലങ്കോലപ്പെട്ടതിനെ തുടര്‍ന്ന് ഔദ്യോഗിക വിഭാഗം ഇറങ്ങിപ്പോയപ്പോള്‍ വിമത വിഭാഗം പുതിയ അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

എറണാകുളം ബി ടി എച്ചില്‍ നടന്ന യോഗത്തില്‍ തിരഞ്ഞെടുക്കാതെ ഭാരവാഹികളുടെ പുതിയ പാനല്‍ രൂപീകരിച്ചതിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നു. ഇതേ തുടര്‍ന്ന് കെ. ജി. ജോര്‍ജിന്റെ നേതൃത്വത്തിലുള്ള പുതിയ പാനല്‍ ചാര്‍ജെടുത്തില്ല. പുതിയ പാനലിനെതിരെ ബൈജു കൊട്ടാരക്കര അവതരിപ്പിച്ച പ്രമേയത്തില്‍ നാല്പതോളം പേര്‍ ഒപ്പു വെച്ചിരുന്നു.

തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ കടുത്ത വാക്കേറ്റമുണ്ടായി. പുതിയ ഭരണസമിതി അധികാരമേല്‍ക്കാത്ത സാഹചര്യത്തില്‍ ഒരാള്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കണമെന്ന് ചൂണ്ടിക്കാട്ടി വിനയന്‍ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു. ഇതിനെതിരെ എതിര്‍പ്പുണ്ടായത് ബഹളത്തിനിടയാക്കി. തുടര്‍ന്ന് ഔദ്യോഗിക പക്ഷത്തിലെ ഭൂരിഭാഗവും ഇറങ്ങിപ്പോയപ്പോള്‍ വിമതപക്ഷം എസ്. എല്‍. പുരം സദാനന്ദന്‍ ചെയര്‍മാനായി പുതിയ അഡ്ഹോക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

യോഗത്തിന് ശേഷം ഔദ്യോഗിക പക്ഷവും വിമത വിഭാഗവും പ്രത്യേകം വാര്‍ത്താ സമ്മേളനം നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+