മേഴ്സി-രവി ദമ്പതിമാര്‍ തിരക്കിലാണ്...
മുംബൈ: എഐസിസി ജനറല്‍ സെക്രട്ടറി വയലാര്‍ രവിക്കും ഭാര്യ മേഴ്സി രവിക്കും തിരക്കൊഴിഞ്ഞ നേരമില്ല. അതുകൊണ്ട് അവരുടെ 33ാം വിവാഹവാര്‍ഷികത്തിന്റെ മധുരം വിമാനത്താവളത്തില്‍ പങ്കുവയ്ക്കേണ്ടിവന്നു.
മഹാരാഷ്ട്രയിലെ രാഷ്ട്രീയ അനിശ്ചിതത്വമാണ് വയലാര്‍ രവിയുടെ ഊണും ഉറക്കവും കളയുന്നത്. മഹാരാഷ്ട്രയുടെ ചുമതല ഇപ്പോള്‍ വയലാര്‍ രവിയ്ക്കാണ്. അവിടെ ഹൈക്കമാന്റ് പ്രതിനിധിയായെത്തിയ രവി ഇപ്പോള്‍ എങ്ങിനെയും കോണ്‍ഗ്രസ്സര്‍ക്കാരിനെ അധികാരത്തില്‍ പിടിച്ചുനിര്‍ത്താനുള്ള ശ്രമത്തിലാണ്.
ഐഎന്‍ടിയുസി മഹിളാസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ദില്ലിക്കുപോകും വഴി മേഴ്സി രവി മുംബൈയില്‍ ഇറങ്ങി. മേഴ്സിയെ കാണാന്‍ പുലര്‍ച്ചെ നാല് മണിക്ക് വയലാര്‍ രവി എത്തി. മൂന്നാഴ്ചയുടെ ഇടവേളയ്ക്ക് ശേഷമാണ് ഇരുവരും വീണ്ടും കാണുന്നത്. വിവാഹത്തിന്റെ 33ാം വാര്‍ഷികമാണെന്ന് അറിയാവുന്ന ഇരുവരും അവിടെ വച്ച് മധുരം കൈമാറി. കൂടെ സഹപ്രവര്‍ത്തകര്‍ക്കും മധുരം നല്കി.
മൂന്നു മണിക്കൂര്‍ അവിടെ ചെലവിട്ടശേഷം ഏഴുമണിക്കാണ് മേഴ്സി രവി ദില്ലിക്ക് തിരിച്ചത്. തിരക്കിന്റെ നടുവിലായതിനാല്‍ ഈയിടെ ജന്മദിനാഘോഷം വയലാര്‍ രവിയ്ക്ക് നഷ്ടമായിരുന്നു.












Click it and Unblock the Notifications