രവിശങ്കറിന്റെ പുസ്തകം നിരോധിക്കണം
തിരുവനന്തപുരം: ശ്രീ ശ്രീ രവിശങ്കര്‍ എഴുതിയ ഹിന്ദുയിസം ആന്റ് ഇസ്ലാം എന്ന പുസ്തകം നിരോധിക്കണമെന്ന് ആവശ്യമുയരുന്നു. കേരളത്തില്‍ ഈ പുസ്തകം നിരോധിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്ന് പബ്ലിക് ഇന്ററസ്റ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ എം.കെ. സലീം ജൂണ്‍ 10 തിങ്കളാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ശ്രീശ്രീ രവിശങ്കര്‍ മുസ്ലിം സമുദായത്തെ ആക്ഷേപിക്കുകയാണ്. അദ്ദേഹം രചിച്ച ഹിന്ദുവിസം ആന്റ് ഇസ്ലാമില്‍ മുസ്ലിം സമുദായത്തെ അധിക്ഷേപിക്കുന്നുണ്ട്. - സലിം അഭിപ്രായപ്പെട്ടു.
മുസ്ലിംസമുദായത്തിന്റെ അടിത്തറയും ആചാരങ്ങളും ചോദ്യം ചെയ്യുന്ന ഒട്ടേറെ പ്രസ്താവനകളും ഈ പുസ്തകത്തില്‍ ഉണ്ട്. മതത്തിനതീതനെന്ന് പറയുന്ന രവിശങ്കര്‍ മതത്തിനെതിരെ പുസ്തകം ഇറക്കിയത് ശരിയല്ലെന്നും സലീം പറഞ്ഞു.












Click it and Unblock the Notifications