Get Updates
Get notified of breaking news, exclusive insights, and must-see stories!

ക-മ്പി സ-ന്ദേ-ശ-ങ്ങള്‍ കുറ-യുന്നു; ടെ-ല--ഗാ-ഫ്-മാന്‍-മാ-രും

തിരുവനന്തപുരം: ഇ-മെയിലുകളും എസ് ടി ഡിയും വ്യാപകമായതോടെ പ്രധാന വിശേഷങ്ങള്‍ അറിയിക്കാന്‍ കമ്പി സന്ദേശങ്ങളെ ആശ്രയിക്കുന്നത് കുറയുന്നു. തപാല്‍ വകുപ്പില്‍ കമ്പി സന്ദേശമെത്തിക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണത്തിലും ഗണ്യമായ കുറവ് വന്നിട്ടുണ്ട്.

രണ്ട് ദശകം മുമ്പ് 59 ടെലഗ്രാഫ്മാന്‍മാരാണ് തിരുവനന്തപുരം കേന്ദ്ര ടെലഗ്രാഫ് ഓഫീസിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോഴത് ഒമ്പതായി കുറഞ്ഞിരിക്കുന്നു. വരുംവര്‍ഷങ്ങളില്‍ ഇനിയും കുറവുണ്ടാവുമെന്നാണ് കരുതുന്നത്.

20 വര്‍ഷം മുമ്പ് ടെലഗ്രാഫ്മാന്‍മാര്‍ ഒരു ദിവസം 70 മുതല്‍ 80 വരെ കമ്പി സന്ദേശങ്ങളാണെത്തിച്ചിരുന്നതെങ്കില്‍ ഇപ്പോഴത് ദിവസത്തില്‍ 40 മുതല്‍ 45 വരെ മാത്രമാണ്.

ഓരോ വര്‍ഷത്തിലും കമ്പി സന്ദേശങ്ങളുടെ എണ്ണത്തില്‍ കുറവ് വരുന്നുണ്ട്. 2000-01ല്‍ 2,03,868 കമ്പി സന്ദേശങ്ങളാണ് ബുക്ക് ചെയ്തിരുന്നത്. 2001-02ല്‍ ഇത് 1,43,810 ആയി കുറഞ്ഞു. 2000-01ല്‍ കമ്പി സന്ദേശം വഴി ലഭിച്ചിരുന്ന വരുമാനം 37,80,635 ആയിരുന്നു. 2001-02ല്‍ ഇത് 23, 38, 795 ആയി കുറഞ്ഞു.

1984 മുതല്‍ ടെലഗ്രാഫ് മാന്‍ തസ്കികയിലേക്ക് നിയമനങ്ങളൊന്നും നടക്കുന്നില്ല. സ്വകാര്യ കൊറിയര്‍ ഏജന്‍സികളെയാണ് സന്ദേശം അയക്കുന്നതിന് ഇപ്പോള്‍ ടെലഗ്രാഫ് വകുപ്പ് ആശ്രയിക്കുന്നത്.

സന്ദേശമെത്തിക്കുന്നതിനുള്ള ചെലവിലും വര്‍ധനവുണ്ടായിട്ടുണ്ട്. 10 വരികളുള്ള ഒരു സന്ദേശമയക്കുന്നതിന് 3.50 രൂപയാണ് ഈടാക്കുന്നതെങ്കില്‍ സന്ദേശമെത്തിക്കാന്‍ അഞ്ച് രൂപയോളം ചെലവ് വരും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+