കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യഭിചാരം : വാണിയുടെ സഹോദരി അറസ്റില്‍

  • By Staff
Google Oneindia Malayalam News

ചെന്നൈ : വ്യഭിചാരക്കുറ്റത്തിന് നടി വാണി വിശ്വനാഥിന്റെ സഹോദരി നിഷയെ പൊലീസ് അറസ്റു ചെയ്തു. നടിയുടെ അമ്മ ഉഷ, വീട്ടു ജോലിക്കാരന്‍ എന്നിവരെയും കസ്റഡിയിലെടുത്തിട്ടുണ്ട്.

വാണി വിശ്വനാഥിന്റെ അച്ഛന്‍ വിശ്വനാഥിന്റെ രണ്ടാം ഭാര്യയയുടെ മകളാണ് നിഷ. അമ്മയും കൂടി ചേര്‍ന്നാണ് തന്നെ വ്യഭിചാരത്തിന് നിര്‍ബന്ധിച്ചതെന്ന് നിഷ പറഞ്ഞെന്ന് പൊലീസ് വ്യക്തമാക്കി. വ്യഭിചാരവൃത്തിയ്ക്ക് നിഷയുടെ സഹായിയായിരുന്നതായി റഹ്മാന്‍ എന്നയാളെ പൊലീസ് അന്വേഷിക്കുന്നു.

അടുത്തിടെ തമിഴില്‍ പ്രദര്‍ശന വിജയം നേടിയ ദില്‍ എന്ന ചിത്രത്തിലെ നായിക നിഷയായിരുന്നു.

വ്യക്തിപരമായി ചില സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്ന തന്നെ റഹ്മാനാണ് വ്യഭിചാരത്തിന് നിര്‍ബന്ധിച്ചതെന്ന് നിഷ പൊലീസിനോട് വെളിപ്പെടുത്തി. നമ്പര്‍ വണ്‍ നടിയാക്കാമെന്ന് മോഹിപ്പിച്ചാണത്രേ ഇയാള്‍ നിഷയെ പലരുടെയും കിടപ്പറയിലെത്തിച്ചത്.

റഹ്മാന്‍ തുറന്നിട്ട വഴിയെ പോയതിന്റെ പതിനഞ്ചാം നാള്‍ നിഷ പിടിക്കപ്പെട്ടു. നിഷ പിടിയിലായതിനെത്തുടര്‍ന്ന് ഇയാള്‍ ആന്ധ്രയിലേയ്ക്ക് രക്ഷപെട്ടതായി പൊലീസ് പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X