Get Updates
Get notified of breaking news, exclusive insights, and must-see stories!

കെഎസ്ഇബിയെ സ്വകാര്യവല്ക്കരിക്കുന്നു : വിഎസ്

കൊച്ചി: എഡിബി നിര്‍ദേശമനുസരിച്ച് സര്‍ക്കാര്‍ വൈദ്യുതിബോര്‍ഡിനെ സ്വകാര്യവല്ക്കരിക്കാന്‍ ശ്രമിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍.

എഡിബി വ്യവസ്ഥകളും കെഎസ്ഇബിയും എന്ന ഏകദിന സെമിനാര്‍ ജൂണ്‍ 10 തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു വിഎസ്. എഡിബി-ലോകബാങ്ക് വായ്പകളടുത്ത സംസ്ഥാനങ്ങളെല്ലാം അവരുടെ തലവേദന വര്‍ധിപ്പിച്ചിട്ടേയുള്ളൂ. സ്വകാര്യവല്ക്കരണം തൊഴിലാളികളുടെ താല്പര്യങ്ങളെ മാത്രമല്ല, സംസ്ഥാനത്തെയും ദോഷകരമായി ബാധിക്കുമെന്ന് വിഎസ് ചൂണ്ടിക്കാട്ടി.

ലോഡ് ഷെഡിംഗിലൂടെയും മറ്റും ഒരു വര്‍ഷത്തെ ഭരണത്തിനിടയില്‍ ഈ സര്‍ക്കാര്‍ ജനങ്ങളുടെ കഷ്ടപ്പാടുകള്‍ കൂട്ടിയിട്ടേയുള്ളൂ. ഒട്ടേറെ വ്യവസായങ്ങള്‍ അടച്ചുപൂട്ടലിന്റെ വക്കത്താണ്. വിവിധ വകുപ്പുകള്‍ക്ക് വൈദ്യുതിനല്കിയ വകയില്‍ കെഎസ്ഇബിയ്ക്ക് സര്‍ക്കാര്‍ 4600 കോടി രൂപ നല്കാനുണ്ട്. ഈ കടം മറച്ചുവച്ചുകൊണ്ടാണ് കെഎസ്ഇബി നഷ്ടത്തിലാണെന്ന് സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഇലക്ട്രിസിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ പ്രസിഡന്റ് ഇ. ബാലാനന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായ പി.കെ. വാസുദേവന്‍ നായരും സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+