മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ പബ്ലിക് സ്ക്കൂള്
തിരുവനന്തപുരം : മെഗാ സ്റാര്‍ മോഹന്‍ലാലിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പബ്ലിക് സ്ക്കൂളുകള്‍ ആരംഭിക്കുന്നു. ദില്ലി പബ്ലിക് സ്ക്കൂളിന്റെ ഫ്രാഞ്ചൈസികളായാണ് സ്ക്കൂളുകള്‍ തുടങ്ങുന്നത്.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, എന്നിവിടങ്ങളിലാണ് സ്ക്കൂള് തുടങ്ങുക. രാജീവ് ഗാന്ധി മെമ്മോറിയല്‍ എജ്യൂക്കേഷന്‍ ട്രസ്റിന്റെ കീഴിലാണ് പബ്ലിക് സ്ക്കൂള് ആരംഭിക്കുന്നത്.
മോഹന്‍ലാലിനു പുറമെ, കൊച്ചിയിലെ സീഫുഡ് എക്സ്പോര്‍ട്ടറായ കെ. സി. ബാബു, കുവൈറ്റില്‍ സെന്‍ട്രല്‍ സ്ക്കൂള് നടത്തുന്ന തോമസ് ചാണ്ടി, പ്രവാസി വ്യവസായിയായ മുഹമ്മദ് അഷ്റഫ്. ജെയിസ് കെ. ജോസഫ് എന്നിവരാണ് എജ്യൂക്കേഷന്‍ ട്രസ്റിലെ അംഗങ്ങള്‍. ഈ സംരംഭത്തിന്റെ ചീഫ് പ്രമോട്ടര്‍ കൂടിയായിരിക്കും മോഹന്‍ലാല്‍.
15 കോടി രൂപയാണ് പ്രാരംഭച്ചെലവ് പ്രതീക്ഷിക്കുന്നത്. കോഴിക്കോട്ടും തിരുവനന്തപുരത്തും സ്ക്കൂള് തുടങ്ങാനായി സ്ഥലം വാങ്ങി. കൊച്ചിയിലും ഉടനേ സ്ഥലം കണ്ടെത്തും.