കണ്ണൂര്‍ അമൃതാ ഇന്‍സ്റിറ്റ്യൂട്ട് : തീരുമാനം ജൂലായില്‍
കണ്ണൂര്‍ : മാതാ അമൃതാനന്ദമയി മഠം ഉത്തര കേരളത്തിലാരംഭിക്കാനുദ്ദേശിക്കുന്ന മെഡിക്കല്‍ ഇന്‍സ്റിറ്റ്യൂട്ടിനെക്കുറിച്ചുളള അന്തിമ തീരുമാനം ജൂലായില്‍.
ഇപ്പോള്‍ വിദേശപര്യടനം നടത്തുന്ന അമൃതാനന്ദമയി ജൂലായ് അവസാനമാണ് തിരിച്ചെത്തുന്നത്. അവരുമായി കൂടിയാലോചിച്ച ശേഷമാണ് മഠത്തിന്റെ തീരുമാനം പ്രഖ്യാപിക്കുന്നത്.
കണ്ണൂര്‍ ധനലക്ഷ്മി ആശുപത്രി വിവാദത്തോടെ അത്യാധുനിക സജ്ജീകരണമുളള ഒരാശുപത്രി ഇവിടെ സ്ഥാപിക്കണമെന്ന ഭക്തരുടെ ആവശ്യം ശക്തിപ്പെടുകയാണ്. കൊച്ചിയിലെ അമൃതാ ഇന്‍സ്റിറ്റ്യൂട്ടിന്റെ മാതൃകയിലുളള സ്ഥാപനമാണ് മഠം വിഭാവനം ചെയ്യുന്നത്. കണ്ണൂരില്‍ തന്നെ ഇതിന് സ്ഥലം കണ്ടെത്താനുളള ശ്രമത്തിലാണ് ഭക്തര്‍.












Click it and Unblock the Notifications