Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിറ്റൂരിലെ കൊക്ക കോള ഫാക്ടറിക്കെതിരെ സമരം

പാലക്കാട്: കൊക്ക കോള കമ്പനിയുടെ ചിറ്റൂര്‍ പ്ലാച്ചിമലയിലെ ഫാക്ടറിക്കെതിരെ പ്രക്ഷോഭം ശക്തമാവുന്നു. കമ്പനി ഒട്ടേറെ കുഴല്‍ക്കിണറുകള്‍ കുത്തി വെള്ളം ശേഖരിക്കുന്നതിനെ തുടര്‍ന്ന് ഈ പ്രദേശത്ത് രൂക്ഷമായ ജലക്ഷാമമാണ് അനുഭവപ്പെടുന്നത്.

പോരാട്ടവും പ്രതികരണവേദിയുമാണ് കമ്പനിക്കെതിരെ മുന്നോട്ടുവന്നിരിക്കുന്നത്. ഫാക്ടറിയ്ക്കെതിരെ സമരം നടത്തിയ നൂറോളം പോരാട്ടം പ്രവര്‍ത്തകരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ് ചെയ്തിരുന്നു.

സമരക്കാരെ അറസ്റ് ചെയ്ത ചിറ്റൂര്‍ സബ് ഇന്‍സ്പെക്ടറുടെ നടപടി ജനാധിപത്യ വിരുദ്ധവും ദേശവിരുദ്ധവുമാണെന്ന് പോരാട്ടം പ്രസിഡന്റ് മുണ്ടൂര്‍ രാവുണ്ണി പറഞ്ഞു. കൊക്ക കൊളയ്ക്കെതിരായ സമരം നവ കൊളോണിയലിസത്തിന് എതിരായ സമരമാണ്.

ഏപ്രില്‍ 22 മുതലാണ് കമ്പനിയ്ക്കെതി രെ സമരം തുടങ്ങിയത്. ഈ പ്രദേശത്തെ രൂക്ഷമായ ജലക്ഷാമത്തിലേക്ക് തള്ളിവിട്ടതിന് പുറമെ മാലിന്യങ്ങള്‍ തള്ളുന്നതു മൂലം പരിസര മലിനീകരണവും സൃഷ്ടിക്കുകയാണെന്ന് സമരക്കാര്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+