നിയമസഭാ സമ്മേളനം ബുധനാഴ്ച തുടങ്ങുന്നു
തിരുവനന്തപുരം: ജൂണ്‍ 12 ബുധനാഴ്ച തുടങ്ങുന്ന നിയമസഭാ സമ്മേളനം ശബ്ദായമാനമായ രംഗങ്ങള്‍ക്കും ചൂടുപിടിച്ച ചര്‍ച്ചകള്‍ക്കും സാക്ഷ്യം വഹിച്ചേക്കും.
സിപിഐ നേതാവ് കെ. പി. രാജേന്ദ്രന്റെ അറസ്റ്, മതികെട്ടാന്‍ ഭൂമി കൈയേറ്റം, നിയമസഭയില്‍ ദൃശ്യമാധ്യമങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് തുടങ്ങിയ പ്രശ്നങ്ങള്‍ പ്രതിപക്ഷശം സര്‍ക്കാരിന് നേരെ ആഞ്ഞടിക്കാനുള്ള ആയുധങ്ങളാക്കും.
ചെത്തുതൊഴിലാളി സമരത്തെ തുടര്‍ന്നുള്ള സര്‍ക്കാരും എല്‍ഡിഎഫും തമ്മിലുള്ള ഇടച്ചില്‍ സഭയില്‍ പ്രതിഫലിക്കും. പ്രശ്നത്തെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും തമ്മിലുണ്ടായ പോര്‍വിളി സഭയിലും തുടര്‍ന്നേക്കും. സിപിഐ നിയമസഭാ കക്ഷി നേതാവ് കെ. പി. രാജേന്ദ്രനെ അറസ്റ് ചെയ്തതിലുള്ള രോഷവുമായിട്ടാവും പ്രതിപക്ഷം സഭയിലെത്തുക. അതേ സമയം അക്രമാസക്തമായ സമരമാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനെതിരെ പ്രതിപക്ഷത്തെ താക്കീത് ചെയ്യാനുള്ള സന്ദര്‍ഭമായിരിക്കും ഇത് ഭരണപക്ഷത്തിന്.
മതികെട്ടാനിലും സംസ്ഥാനത്തിന്റെ മറ്റ് ചില ഭാഗങ്ങളിലുമുണ്ടായ ഭൂമി കൈയേറ്റവും സര്‍ക്കാരിനെ അടിക്കാന്‍ പ്രതിപക്ഷത്തിന് കിട്ടിയിരിക്കുന്ന വടിയാണ്. ദൃശ്യമാധ്യമങ്ങള്‍ക്ക് സഭയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് നീക്കില്ലെന്ന സ്പീക്കറുടെ കടുംപിടുത്തത്തിനെതിരെ സഭയില്‍ ആഞ്ഞടിക്കുമെന്ന് പ്രതിപക്ഷം നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
വിവാദമായ സഹകരണ ഓര്‍ഡിനന്‍സും സ്വകാര്യ മേഖലയ്ക്ക് വിദ്യാഭ്യാസ രംഗം തുറന്നുകൊടുക്കുന്ന സര്‍ക്കാര്‍ നയവും വനിതാ കമ്മിഷന്‍ പുനസംഘടിപ്പിച്ചതും സഭയില്‍ ചൂട് പിടിച്ച ചര്‍ച്ചകള്‍ക്ക് വഴിവെക്കും.
വ്യവസായ സംരഭകരെ കൂടുതലായി കേരളത്തിലേക്ക് ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെ തൊഴിലാളി കളുടെ മുരട്ടുസ്വഭാവത്തെ നിയന്ത്രിക്കുന്ന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കുന്നുണ്ട്.












Click it and Unblock the Notifications