Get Updates
Get notified of breaking news, exclusive insights, and must-see stories!

215 ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഉത്തരവ്

കൊച്ചി: ഇടുക്കി ജില്ലയിലെ ദേശസാല്‍കൃത റൂട്ടില്‍ സര്‍വീസ് നടത്തുന്ന 215 സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.

വണ്ണപ്പുറം-തങ്കമണി റൂട്ടില്‍ സോജന് അനുവദിച്ച് ബസ് പെര്‍മിറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ എസ ്ആര്‍ ടി സി ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സമാന സ്വാഭാവമുള്ള 215 ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കണമെന്ന വിധിയുണ്ടായത്.

62 കിലോ മീറ്റര്‍ ദേശസാല്‍കൃത റൂട്ടില്‍ സര്‍വീസ് നടത്തുന്നുവെന്ന കാരണത്താല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സോജന്റെ ബസ് പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. ദേശസാല്‍കൃത റൂട്ടില്‍ സര്‍വീസ് നടത്തുന്ന 215 ബസുകളുടെ ലിസ്റ് തയ്യാറാക്കി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സോജന്‍ തന്നൊട് മാത്രം വിവേചനം കാട്ടിയതിനെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് 215 ബസുകളുടെയും പെര്‍മിറ്റ് റദ്ദാക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

ചീഫ് ജസ്റിസ് ബി. എന്‍. ശ്രീകൃഷ്ണ, ജസ്റിസ് ജി. ശിവരാജന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഒരു മാസത്തിനകം നടപടിയെടുക്കണമെന്നാണ് ആര്‍ ടി ഒയോട് നിര്‍ദേശിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+