കടത്തിയ പണം കോഴിക്കോട്ടുമെത്തി
കോഴിക്കോട്: മുംബൈയില്‍ നിന്ന് കൊച്ചിയിലെത്തിയ 336 കോടിയില്‍ നിന്ന് കോഴിക്കോട്ടെ ചില പ്രമുഖര്‍ക്കും പങ്ക് ലഭിച്ചതായി അറിയുന്നു.
തീരപ്രദേശങ്ങളില്‍ ഇവര്‍ വന്‍തോതില്‍ ഭൂമിയിടപാട് നടത്തിയതായി അറിയുന്നു. പണം കേരളത്തിലെത്തിച്ച കേസിലെ മുഖ്യപ്രതി സുരേന്ദ്രന്‍ കൊല്ലപ്പെട്ടുവെന്ന വി വരം ലഭിച്ചതിനെ തുടര്‍ന്ന് പണം കിട്ടിയ പലരും പരിഭ്രാന്തിയിലാണ്. അന്വേഷണ സംഘം ഇവരെ തിരഞ്ഞ് തുടങ്ങിയിട്ടുണ്ട്.
റിസര്‍ച്ച് അന്റ് അനാലിസിസ് വിംഗ് ( റാ) റിസര്‍വ് ബാങ്ക്, ആദായ നികുതി വകുപ്പ് തുടങ്ങിയ ഏജന്‍സികളാണ് അന്വേഷണം നടത്തുന്നത്.
കോഴിക്കോട്, മലപ്പുറം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ആയുധ കള്ളക്കടത്തിനും മറ്റും യോജിച്ച കേന്ദ്രങ്ങള്‍ രൂപപ്പെടുത്തുന്നതിനായാണ് ഈ പണം വിനിയോഗിച്ചതെന്നാണ് അറിയുന്നത്.
എന്‍ ഡി എഫുമായി ബന്ധമുള്ളവരും ഇവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. റോയും ആദായ നികുതി വകുപ്പും റിസര്‍വ് ബാങ്കുമാണ് അന്വേഷണം നടത്തുന്നത്.












Click it and Unblock the Notifications