ഫിലിം ചേമ്പര്‍ പിളരുന്നു?
കൊച്ചി : മാക്ടയ്ക്കു പിന്നാലെ കേരള ഫിലിം ചേമ്പറും പിളര്‍പ്പിന്റെ വക്കില്‍? ചേമ്പര്‍ ഭാരവാഹികളുടെ അപക്വമായ തീരുമാനങ്ങളാണ് സിനിമാ രംഗത്തെ പ്രതിസന്ധിയ്ക്ക് ആക്കം കൂട്ടിയതെന്നഭിപ്രായമുളള നിര്‍മ്മാതാക്കളും വിതരണക്കാരും സമാന്തര സംഘടനയുണ്ടാക്കുന്നതിന്റെ തിരക്കിട്ട ആലോചനകളിലാണ്.
തിരുവനന്തപുരത്തുളള മുഖ്യധാരാ സിനിമാ നിര്‍മ്മാതാക്കളാണ് തലസ്ഥാനം കേന്ദ്രീകരിച്ച് പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുളളത്. ഇതുസംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നുകഴിഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കുളളില്‍ സംഘടന നിലവില്‍ വരുമെന്നറിയുന്നു.
മാക്ടയുടെ ഔദ്യോഗിക ഭാരവാഹികളുടെയും അമ്മയുടെയും പൂര്‍ണ പിന്തുണയോടെയാണ് ഈ നീക്കം നടക്കുന്നതെന്നതാണ് രസകരം. സിനിമയിലെ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തി ഫിലിം ചേമ്പറിന് സമാന്തര സംഘടന രൂപീകരിക്കുന്ന കാര്യവും തങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് ഒരു പ്രമുഖ നിര്‍മ്മാതാവ് പറഞ്ഞു.
ചേമ്പറില്‍ ഉള്‍പ്പെട്ട എല്ലാ സംഘടനകളിലും ചേരിപ്പോര് രൂക്ഷമാണ്. വിതരണക്കാരുടെയോ നിര്‍മ്മാതാക്കളുടെയോ അഭിപ്രായം ചോദിക്കാതെ നിര്‍മ്മാണ രംഗത്ത് ഇപ്പോള്‍ സജീവമല്ലാത്ത ചില നേതാക്കളുടെ തീരുമാനങ്ങളാണ് പ്രതിസന്ധി രൂക്ഷമാക്കിയത് എന്ന ചിന്താഗതി വ്യാപകമാവുകയാണ്. ഫിലിം ചേമ്പറിന്റെ പ്രസിഡന്റു തന്നെയാണ് വിതരണക്കാരുടെ സംഘടനയുടെ സെക്രട്ടറിയും. ഇദ്ദേഹത്തിന്റെയും സംഘത്തിന്റെയും വ്യക്തിവിരോധം തീര്‍ക്കാന്‍ സംഘടനയെ മറയാക്കുകയാണെന്ന് ഒരു വിഭാഗം ചിന്തിക്കുന്നു.
ദിലീപിനും ഇന്നസെന്റിനും ഫിലിം ചേമ്പര്‍ രഹസ്യമായ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അവരെ ഉള്‍പ്പെടുത്തിയുളള സിനിമാ നിര്‍മ്മാണം മുന്നോട്ടു പോവുകയാണ്. ഓണത്തിന് ദിലീപ് നായകനായ രണ്ടു ചിത്രങ്ങളാണ് തീയേറ്ററുകളിലെത്തേണ്ടത്. ലാല്‍ ജോസിന്റെ മീശ മാധവനും കമലിന്റെ ഗ്രാമഫോണും. ഇവയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്.
ഫാസിലിന്റെ ഓണച്ചിത്രമായ കൈയ്യെത്തും ദൂരത്തില്‍ ഇന്നസെന്റ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഓണത്തിന് വന്‍ കളക്ഷന്‍ പ്രതീക്ഷിക്കുന്നവയാണ് ഈ ചിത്രങ്ങള്‍. ഇവ റിലീസ് ചെയ്യാന്‍ തീയേറ്റുടമകള് വിസമ്മതിച്ചാല്‍ കോടിക്കണക്കിന് രൂപയാകും വ്യവസായത്തിന് നഷ്ടമാവുക.
ദിലീപ് നായകനാകുന്ന മറ്റു മൂന്നു ചിത്രങ്ങളുടെ ചിത്രീകരണവും മുന്നോട്ട് നീങ്ങുകയാണ്. ഫിലിം ചേമ്പറിനെ വിമര്‍ശിച്ചതിന് ചേമ്പര്‍ അംഗമായ ലിബര്‍ട്ടി ബഷീറിനെതിരെ നടപടിയെടുക്കാനുളള ശ്രമം മലബാര്‍ മേഖലയില്‍ വിതരണക്കാരുടെ സംഘടനയെ പിളര്പ്പിലെത്തിച്ചിരിക്കുകയാണ്.
ദിലീപ് നായകനാകുന്ന ചിത്രത്തില്‍ നിന്നും പിന്മാറണമെന്ന് ആവശ്യപ്പെട്ട ചേമ്പര്‍ ഭാരവാഹികളോട് ബഷീര്‍ 25 ലക്ഷം രൂപ നഷ്ടപരിഹാരം ചോദിച്ചിരുന്നു. കൂടാതെ ചേമ്പറിന്റെ വിലക്കുകളെ ഇദ്ദേഹം പരസ്യമായി വിമര്‍ശിക്കുകയും ചെയ്തു. ഇതാണ് ചേമ്പര്‍ ഭാരവാഹികളെ പ്രകോപിപ്പിച്ചത്.
സമാന്തര സംഘടന എന്ന ആശയത്തിന് മലബാര്‍ മേഖലയിലും പിന്തുണയേറുകയാണ്. എന്തുവന്നാലും ദിലീപിനും ഇന്നസെന്റിനും ഏര്‍പ്പെടുത്തിയ വിലക്കുമായി മുന്നോട്ടു പോകാന്‍ ചേമ്പറിന്റെ രഹസ്യയോഗം തീരുമാനിച്ചതായി അറിയുന്നു.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications