സ്പോര്‍ട്സ് ജോലിക്കുള്ള എളുപ്പവഴിയല്ല
കണ്ണൂര്‍: സര്‍ക്കാര്‍ മേഖലയില്‍ ജോലി ഉറപ്പാക്കുന്നതിനുള്ള എളുപ്പവഴിയായി സ്പോര്‍ട്സിനെ കാണരുതെന്ന് പി. ടി. ഉഷ.
എന്റെ സ്കൂളില്‍ ചേരുന്നവര്‍ ഒരു ഒന്നാം റാങ്ക് പ്രതീക്ഷിക്കേണ്ടതില്ല. പക്ഷേ ഒരു സ്വര്‍ണമെഡല്‍ പ്രതീക്ഷിക്കാം- ഉഷ പറഞ്ഞു. നേരത്തെ കണ്ണൂരില്‍ സുള്‍ഫെക്സ് ഫൈബര്‍ പ്രൊഡക്ട്സ് നല്‍കിയ സുള്‍ഫെക്സ് മാട്രസ് ഉഷ സ്കൂള്‍ ഒഫ് അത്ലറ്റിക്സിനു വേണ്ടി ഉഷ സ്വീകരിച്ചു.
12 പെണ്‍കുട്ടികള്‍ ഇതിനകം സ്കൂളില്‍ ചേര്‍ന്നു കഴിഞ്ഞെന്ന് ഉഷ വാര്‍ത്താ ലേഖകരോട് പറഞ്ഞു. 11നും 13നും ഇടയ്ക്ക് പ്രായമുള്ളവരാണ് ഇവര്‍. ആണ്‍കുട്ടികള്‍ക്കുള്ള പ്രവേശനം പിന്നീട് മാത്രമേയുണ്ടാവുകയുള്ളൂവെന്ന് ഉഷ അറിയിച്ചു.












Click it and Unblock the Notifications