കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിഷയെ ചതിച്ചത് കാമുകനെന്ന് വാണി

  • By Staff
Google Oneindia Malayalam News

തൃശൂര്‍ : മന്ത്രി ബന്ധുവായ കാമുകന്റെ ചതിയില്‍ പെട്ടതാണ് തന്റെ സഹോദരി നിഷയെന്ന് നടി വാണി വിശ്വനാഥ്.

നിഷ പറയുന്നതെല്ലാം കളളമാണെന്നും അവളെ കാമുകന്‍ കളളക്കേസില്‍ കുടുക്കിയതാവാനാണ് സാദ്ധ്യതയെന്നും വാണി പറയുന്നു. ഒരു തമിഴ്നാട് മന്ത്രിയുടെ ബന്ധുവുമായി നിഷ പ്രേമത്തിലായിരുന്നു. കല്യാണം കഴിക്കാമെന്ന് അയാള്‍ അവള്‍ക്ക് ഉറപ്പു നല്‍കിയിരുന്നു.

എന്നാല്‍ രണ്ടാഴ്ച മുമ്പ് അയാള്‍ മറ്റൊരു വിവാഹത്തിന് തയ്യാറായെന്നും വിവരമറിഞ്ഞ നിഷ അതു മുടക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി വിവരം കിട്ടിയെന്നും വാണി വെളിപ്പെടുത്തി.

നിഷയെ ചതിച്ച കാമുകന്‍ ഒരുക്കിയ കെണിയാണ് വ്യഭിചാരക്കേസെന്ന് വാണി ആരോപിച്ചു. തമിഴ് സിനിമാ ലോകവുമായി നല്ല ബന്ധമുളള അവള്‍ക്ക് നടിയാകാന്‍ വേണ്ടി വ്യഭിചരിക്കേണ്ട ആവശ്യമൊന്നുമുണ്ടായിരുന്നില്ല.

വാണിയുടെ അച്ഛന്റെ രണ്ടാം ഭാര്യയിലെ മകളാണ് നിഷ. കുറെ വര്‍ഷങ്ങള്‍ക്കു മുമ്പ് നിഷയുടെ അമ്മ ഉഷയുമായൊത്ത് വിശ്വനാഥ് ചെന്നൈയില്‍ താമസിച്ചിരുന്നു. ആ ബന്ധം ഉപേക്ഷിച്ചിട്ട് വര്‍ഷങ്ങളായെന്നും ഇപ്പോള്‍ ഈ കുടുംബവുമായി തങ്ങള്‍ക്കാര്‍ക്കും ബന്ധമില്ലെന്നും വാണി പറയുന്നു.

ചെറുപ്പം മുതലേ ധാരാളം കൂട്ടുകാരികളുണ്ടായിരുന്ന നിഷയ്ക്ക് ചീത്ത കൂട്ടുകെട്ടും ഉണ്ടായിരുന്നെന്നാണ് വാണി സാക്ഷ്യപ്പെടുത്തുന്നത്. ആവശ്യത്തിലേറെ പണം ചെലവഴിക്കുന്ന സ്വഭാവക്കാരിയായിരുന്നു നിഷ. സിനിമയില്‍ അവസരം ലഭിക്കാന്‍ തന്റെ സഹായമൊന്നും അവര്‍ ചോദിച്ചിട്ടില്ലെന്ന് വാണി പറഞ്ഞു.

നിഷ ഇപ്പോള്‍ അമ്മയുമായി പിണങ്ങി നില്‍ക്കുകയാണ്. ഈ കേസ് മുതലെടുത്ത് കളളക്കഥകളുണ്ടാക്കിയതാണെന്നും ദല്ലാളായ റഹ്മാന്‍ നിഷയുടെ കാമുകന്റെ ആളാണെന്നും വാണി ആരോപിക്കുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X