രാഷ്ട്രപതി: കോണ്‍ഗ്രസിനും ഇടതുപാര്‍ട്ടികള്‍ക്കും ആശയക്കുഴപ്പം
ദില്ലി: വീണ്ടും രാഷ്ട്രപതിയായി മത്സരിക്കാന്‍ തയ്യാറല്ലെന്ന് കെ. ആര്‍. നാരായണന്‍ വ്യക്തമാക്കിയതോടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയെ കുറിച്ച് കോണ്‍ഗ്രസിലും ഇടതുപാര്‍ട്ടികളിലും ആശയക്കുഴപ്പം നിലനില്‍ക്കുന്നു.
എന്‍ ഡി എയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ എ. പി. ജെ. അബ്ദുള്‍ കലാമിന് പിന്തുണ നല്‍കുന്നതിനെ കുറിച്ച് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും നിലപാട് വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ജൂണ്‍ 12 ബുധനാഴ്ച യോഗങ്ങള്‍ ചേരുന്നുണ്ട്.
കലാമിനെ പിന്തുണയ്ക്കാന്‍ സമാജ്വാദി പാര്‍ട്ടി തീരുമാനിച്ചതോടെ രാഷ്ട്രപതി തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജനമുന്നണിയിലുള്ള അഭിപ്രായ വ്യത്യാസം വ്യക്തമായി പുറത്തുവന്നു. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രാഷ്ട്രപതി സ്ഥാനത്തേക്ക്മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് കെ. ആര്‍. നാരായണനെ കണ്ടെങ്കിലും അദ്ദേഹം തിരഞ്ഞെടുപ്പിന് തയ്യാറല്ലെന്ന് വ്യക്തമാക്കുകയായിരുന്നു.
സമാജ്വാദി പാര്‍ട്ടിയെ കൂടാതെ എ ഐ എ ഡി എംകെയും എന്‍ സി പിയും മുലായത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.












Click it and Unblock the Notifications