തീവ്രവാദ സംഘടനകള്‍ പെരുകുന്നു: മുഖ്യമന്ത്രി
തിരുവനന്തപുരം: മതമൗലികവാദ സംഘടനകളുടെ പ്രവര്‍ത്തനം സര്‍ക്കാര്‍ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാന്‍ ക്രൈംബ്രാഞ്ച് സൂപ്രണ്ടിന്റെ കീഴില്‍ പ്രത്യേക സെല്ലുകള്‍ രൂപീകരിച്ചിട്ടുണ്ട്.
മതമൗലികവാദ സംഘടനകള്‍ സംസ്ഥാനത്ത് പെരുകിവരികയാണെന്ന് സര്‍ക്കാരിന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്ത് നിന്നും ഈ സംഘടനകള്‍ ഫണ്ട് സ്വീകരിക്കുന്നുണ്ടെന്ന് സൂചനകളുണ്ടെങ്കിലും തീവ്രവാദി പ്രവര്‍ത്തനങ്ങള്‍ക്കാണ് ഈ ഫണ്ട് ഉപയോഗിക്കുന്നതെന്നതിന് കൃത്യമായ തെളിവൊന്നും ലഭിച്ചിട്ടില്ല- ആന്റണി പറഞ്ഞു.












Click it and Unblock the Notifications