ബയോഇന്‍ഫര്‍മാറ്റിക്സില്‍ ഇന്ത്യയ്ക്ക് സാധ്യത
തിരുവനന്തപുരം: ബയോഇന്‍ഫര്‍മാറ്റിക്സ് മേഖലയില്‍ പ്രധാന സ്ഥാനത്തെത്താന്‍ ഇന്ത്യയ്ക്കാവുമെന്ന് ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ ബയോ ടെക്നോളജി വിഭാഗം ഡയറക്ടര്‍ ഡോ. ടി. മദന്‍ മോഹന്‍ പറഞ്ഞു.
സെന്റര്‍ ഫോര്‍ ഡവലപ്പ്മെന്റ് ഒഫ് ഇമേജിംഗ് ടെക്നോളജിയും ട്രോപ്പിക്കല്‍ ബൊട്ടാണിക്ക് ഗാര്‍ഡന്‍ ആന്റ് റിസര്‍ച്ച് ഇന്‍സ്റിറ്റ്യൂട്ടും സംയുക്തമായി സംഘടിപ്പിച്ച ബയോ ഇന്‍ഫര്‍മാറ്റിക്സിനെ കുറിച്ചുള്ള ദേശീയ ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു മദന്‍ മോഹന്‍.
ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയുടെയും ബയോടെക്നോളജിയുടെയും ഒരു സംയുക്തമാണ് ബയോഇന്‍ഫര്‍മാറ്റിക്സ്. ബയോഇന്‍ഫര്‍മാറ്റിക്സില്‍ ആവശ്യമായ സംഗതികള്‍ ഇന്ത്യയ്ക്ക് വികസിപ്പിക്കാനാവും. ബയോടെക്നോളജിയുടെ പ്രയോഗത്തില്‍ വന്‍ പുരോഗതിയുണ്ടാവുന്നതിന് ഭാവിയില്‍ ഇത് സഹായിക്കും.
ബയോഇന്‍ഫര്‍മാറ്റിക്സില്‍ കേരള സര്‍വകലാശാല എം ഫില്‍ കോഴ്സ് തുടങ്ങുന്നുണ്ടെന്ന് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ബി. ഇക്ബാല്‍ അറിയിച്ചു.












Click it and Unblock the Notifications