എഡിബി അങ്ങനെ പറഞ്ഞില്ലെന്ന് മന്ത്രി
തിരുവനന്തപുരം : വില്‍പന നികുതി പിരിവ് സ്വകാര്യ മേഖലയെ ഏല്‍പ്പിയ്ക്കാന്‍ ഏഷ്യന്‍ വികസന ബാങ്ക് നിര്‍ദ്ദേശിച്ചെന്ന ആരോപണം ധനമന്ത്രി നിഷേധിച്ചു.
കേരള ജനറല്‍ സെയില്‍സ് ടാക്സ് (അമെന്റ്മെന്റ്) ബില്‍ 2002 നെക്കുറിച്ച് നിയമസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു ശങ്കരനാരായണന്‍. ലോണ്‍ അനുവദിക്കുന്നതിനുളള നിബന്ധനയില്‍ വില്‍പന നികുതിയുടെ സ്വകാര്യവല്‍ക്കരണവും ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
ഏപ്രില്‍ - മെയ് മാസങ്ങളിലെ നികുതി പിരിവ് 31ശതമാനം കണ്ട് വര്‍ദ്ധിച്ചതായി മന്ത്രി പറഞ്ഞു. എക്സൈസ്, വില്‍പന നികുതി തീരുവകളില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ മാറ്റം കാരണം ആകെ നികുതി വരവില്‍ കുറവു വന്നിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു.
പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് ഏകമുഖ നികുതി ഏര്‍പ്പെടുത്താന്‍ പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.












Click it and Unblock the Notifications