ജീവനായി രാഷ്ട്രപതിയ്ക്ക് ഒമാന്‍ മലയാളിയുടെ നിവേദനം
ദുബായ്: ഒമാനില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട മലയാളി യുവാവ് തന്റെ ജീവന്‍ രക്ഷപ്പെടുത്തുന്നതിന് ഇന്ത്യന്‍ രാഷ്ട്രപതിയ്ക്ക് അപ്പീല്‍ നല്‍കി.
2001 ഏപ്രില്‍ 26ന് ലിജ റോണി (26) എന്ന മലയാളി യുവതിയെ കൊലപ്പെടുത്തിയ കേസിലാണ് ഒമാന്‍ കോടതി അരുണ്‍ ഫിലിപ്പ് എബ്രഹാമി (25) ന് വധശിക്ഷ വിധിച്ചത്.
അരുണ്‍ ഫിലിപ്പ് എബ്രഹാമിന്റെ അപ്പീല്‍ മസ്കറ്റിലെ ഇന്ത്യന്‍ എംബസി ഇന്ത്യന്‍ വിദേശകാര്യ വകുപ്പിന് അയച്ചിട്ടുണ്ട്.
ലിജയുടെ വീടിന് തീവെക്കുകയും അവളെ വെട്ടിക്കൊല്ലുകയും ചെയ്തുവെന്നാണ് അരുണ്‍ ഫിലിപ്പ് എബ്രഹാമിനെതിരായ കേസ്. വീട് നശിപ്പിച്ചതിന് വീട്ടുടമസ്ഥന് 28,000 റിയാല്‍ നല്‍കാനും കീഴ്കോടതി വിധിച്ചിരുന്നു.
ഒമാനിലെ പരമോന്നത നീതിപീഠമായ ഷാരിയ കോടതിയില്‍ കേസിന്റെ വിചാരണ ജൂണ്‍ 22ന് ആരംഭിക്കും.












Click it and Unblock the Notifications