ജാമ്യം അനുവദിച്ചിട്ടും രാജേന്ദ്രന്‍ ജയില്‍ വിട്ടില്ല
തൃശൂര്‍: ജില്ലാ കോടതി ജാമ്യം അനുവദിച്ചിട്ടും സി പി ഐ നിയമസഭാ കക്ഷി നേതാവ് കെ. പി. രാജേന്ദ്രന്‍ ജയില്‍ വിട്ടില്ല. കേസില്‍ പ്രതികളായ നൂറുകണക്കിന് പേര്‍ ജയിലില്‍ കഴിയുമ്പോള്‍ തനിക്ക് മാത്രമായി ജാമ്യം വേണ്ടെന്നാണ് രാജേന്ദ്രന്റെ നിലപാട്.
ജൂണ്‍ നാലിന് ചെത്തുതൊഴിലാളി മാര്‍ച്ച് അക്രമാസക്തമായതിനെ തുടര്‍ന്നാണ് രാജേന്ദ്രനുള്‍പ്പെടെ ഒട്ടറേ പേര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമത്തിനാണ് രാജേന്ദ്രനും മറ്റ് 14 പേര്‍ക്കുമെതിരെ കേസെടുത്തത്.
വധശ്രമക്കേസിലെ പ്രതികളായ 15 പേര്‍ നല്‍കിയ ജാമ്യാപേക്ഷ ജൂണ്‍ 11 ചൊവാഴ്ച കോടതി പരിഗണനയ്ക്കെടുത്തപ്പോള്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ജെയ്സണ്‍ ടി. പോള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. തുടര്‍ന്ന് ജനങ്ങളുടെ പ്രശ്നം നിയമസഭയില്‍ ഉന്നയിക്കേണ്ടതുണ്ടെന്ന നിലയില്‍ രാജേന്ദ്രന് ജാമ്യം അനുവദിക്കാന്‍ കോടതി ഉത്തരവായി. കാല്‍ ലക്ഷം രൂപയുടെയും രണ്ടാളുകളുടെയും ജാമ്യത്തിനാണ് രാജേന്ദ്രനെ വിട്ടയക്കാന്‍ കോടതി ഉത്തരവുണ്ടായത്.
എന്നാല്‍ കേസില്‍ പ്രതികളായ ഒട്ടേറെ പേര്‍ ജയിലില്‍ കഴിയുമ്പോള്‍ തനിക്ക് മാത്രം ജാമ്യം വേണ്ടെന്ന് വ്യക്തമാക്കിയ രാജേന്ദ്രന്‍ ജാമ്യത്തിന് വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.












Click it and Unblock the Notifications