പൊലീസിനെതിരെ തേറമ്പില്‍
തിരുവനന്തപുരം: ജൂണ്‍ നാലിന് തൃശൂരില്‍ നടന്ന ചെത്തുതൊഴിലാളി മാര്‍ച്ച് കൈകാര്യം ചെയ്ത പൊലീസിന്റെ രീതിയെ തൃശൂര്‍ മണ്ഡലം എം എല്‍ എയും മുന്‍ സ്പീക്കറുമായ തേറമ്പില്‍ രാമകൃഷ്ണന്‍ വിമര്‍ശിച്ചു.
പൊലീസ് പ്രശ്നം കൈകാര്യം ചെയ്ത രീതി തന്നെയാണ് പ്രശ്നം വഷളാവുന്നതിന് കാരണമായതെന്ന് തേറമ്പില്‍ കുറ്റപ്പെടുത്തി. മാര്‍ച്ചിനിടെയുണ്ടായ അക്രമം തടയുന്നതില്‍ പരാജയപ്പെട്ട പൊലീസ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിലും പരാജയപ്പെട്ടു. നിരുത്തരവാദിത്തപരമായ പെരുമാറ്റത്തെ ന്യായീകരിക്കാനാണ് പൊലീസ് ഇപ്പോള്‍ ശ്രമിക്കുന്നത്.
സിപിഐയിലെ ബിനോയ് വിശ്വം തൃശൂര്‍ പ്രശ്നത്തിന്മേല്‍ അടിയന്തിര പ്രമേയത്തിന് നോട്ടീസ് നല്‍കിയതിനു ശേഷം സംസാരിക്കുകയായിരുന്നു തേറമ്പില്‍.
അടിയന്തിര പ്രമേയ നോട്ടീസിനുള്ള മറുപടിയില്‍ തേറമ്പിലിന്റെ വിമര്‍ശനത്തെ ലഘൂകരിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി എ. കെ. ആന്റണി പൊലീസ് കൂടുതല്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് തേറമ്പില്‍ പറഞ്ഞതെന്ന് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications