ആദിവാസികള്‍ക്ക് ഭൂമി വിതരണം സപ്തംബറില്‍
തിരുവനന്തപുരം: ആദിവാസികള്‍ക്കുള്ള ഭൂമി വിതരണം സപ്തംബര്‍ ആദ്യവാരത്തില്‍ വീണ്ടും തുടങ്ങാന്‍ ആദിവാസി മിഷന്‍ യോഗം തീരുമാനിച്ചു.
വിതരണം ചെയ്യാന്‍ കഴിയുന്ന റവന്യൂ ഭൂമി എത്രയുണ്ടെന്ന് കണ്ടെത്തി രണ്ടാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തര്‍ക്കമില്ലാത്ത പരമാവധി ഭൂമി കണ്ടെത്താനാണ് നീക്കം.
നിബിഡമല്ലാത്ത വനഭൂമിയിലും ആദിവാസി പദ്ധതികളിലും ആദിവാസികള്‍ക്ക് കൈവശ രേഖ നല്‍കാനും യോഗം തീരുമാനിച്ചു. സുപ്രിം കോടതിയില്‍ നിലവിലുള്ള കേസിന്റെ തീര്‍പ്പ് അനുസരിച്ചായിരിക്കും നിബിഡമല്ലാത്ത വനഭൂമിയിലും ആദിവാസി പദ്ധതികളിലും പട്ടയം അനുവദിക്കുന്നത്.
മുഖ്യമന്ത്രി എ. കെ. ആന്റണി, മന്ത്രിമാരായ കെ. ശങ്കരനാരായണന്‍, പി. കെ. കുഞ്ഞാലിക്കുട്ടി, കെ. എം. മാണി, കെ. സുധാകരന്‍, എം. എ. കുട്ടപ്പന്‍, ജി. കാര്‍ത്തികേയന്‍, എം. വി. രാഘവന്‍, സി. എഫ്. തോമസ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications