ദൃശ്യമാദ്ധ്യമങ്ങള്‍ സഭ ബഹിഷ്ക്കരിച്ചു
തിരുവനന്തപുരം : ദൃശ്യമാദ്ധ്യമ പ്രവര്‍ത്തകര്‍ നിയമസഭാ സമ്മേളനത്തിന്റെ ആദ്യ ദിനം ബഹിഷ്ക്കരിച്ചു.
സഭാ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ സ്പീക്കര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് ഒത്തു തീര്‍പ്പുണ്ടാകാത്തതിനാലാണ് ബഹിഷ്ക്കരണം. നിയമസഭാ മന്ദിരത്തിനു മുന്നില്‍ മാദ്ധ്യമ പ്രവര്‍ത്തകര്‍ ധര്‍ണ നടത്തുകയും ചെയ്തു.
കേരളാ വര്‍ക്കിംഗ് ജേര്‍ണലിസ്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിലാണ് ധര്‍ണ നടക്കുന്നത്. സ്പീക്കറുമായി തങ്ങള്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനാലാണ് ധര്‍ണ നടത്തുന്നതെന്ന് യൂണിയന്‍ ജില്ലാ പ്രസിഡന്റ് കെ. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു.
അതേ സമയം വിവാദ ഉത്തരവ് സംബന്ധിച്ച് സഭയുടെ കാര്യോപദേശക സമിതി ചര്‍ച്ച ചെയ്യുമെന്ന് ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു.












Click it and Unblock the Notifications