വനിതാക്കമ്മിഷന്‍ : രാഷ്ട്രീയമില്ലെന്ന് മന്ത്രി
തിരുവനന്തപുരം : വനിതാക്കമ്മിഷന്‍ പുന:സംഘടിപ്പിച്ചത് രാഷ്ട്രീയ പരിഗണനകള്‍ വച്ചല്ലെന്ന് മന്ത്രി കുഞ്ഞാലിക്കുട്ടി.
കേരള വനിതാക്കമ്മിഷന്‍ ഭേദഗതി ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയുകയായിരുന്നു സാമൂഹ്യക്ഷേമ മന്ത്രി. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് കമ്മിഷന്റെ അംഗസംഖ്യ ഏഴില്‍ നിന്നും മൂന്നായി കുറച്ചത്.
രാഷ്ട്രീയക്കാരികളാണ് കമ്മിഷനില്‍ ഉളളതെങ്കിലും കമ്മിഷന്റെ പ്രവര്‍ത്തനത്തില്‍ രാഷ്ട്രീയപരിഗണനകള്‍ ഉണ്ടാവില്ലെന്ന് മന്ത്രി പറഞ്ഞു. മുന്‍വിധികളില്ലാതെയാവും കമ്മിഷന്റെ പ്രവര്‍ത്തനം. രണ്ടു മന്ത്രിമാര്‍ക്കെതിരെയുളള പീഢനക്കേസും പുനസംഘടനയും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണവും മന്ത്രി നിഷേധിച്ചു.
മന്ത്രിയുടെ മറുപടിയ്ക്കു ശേഷം ബില്‍ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടു.












Click it and Unblock the Notifications