Get Updates
Get notified of breaking news, exclusive insights, and must-see stories!

അമ്മയും ഫിലിം ചേമ്പറും നേരിട്ട് ചര്‍ച്ച

കൊച്ചി : സിനിമാ രംഗത്തെ പ്രതിസന്ധി പരിഹരിക്കാന്‍ അമ്മയും ഫിലിം ചേമ്പറും തമ്മില്‍ നേരിട്ട് ചര്‍ച്ച നടത്തും. ജൂണ്‍ 14 വെളളിയാഴ്ച എറണാകുളത്താണ് ചര്‍ച്ച.

മദ്ധ്യസ്ഥ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മാക്ട ആഭ്യന്തര പ്രശ്നങ്ങളെ തുടര്‍ന്ന് പിന്‍വാങ്ങിയ സാഹചര്യത്തിലാണ് അമ്മ ചേമ്പറുമായി നേരിട്ട് ചര്‍ച്ച നടത്താന്‍ തീരുമാനിച്ചത്.

അമ്മ പ്രസിഡന്റ് ഇന്നസെന്റാണ് ചര്‍ച്ചയ്ക്ക് മുന്‍കൈയെടുത്തത്. മദ്ധ്യസ്ഥ ചര്‍ച്ചയില്‍ മാക്ട മുന്നോട്ടു വച്ച നിര്‍ദ്ദേശങ്ങള്‍ തന്നെയാണ് അമ്മയും ഉന്നയിക്കുന്നതെന്ന് അറിയുന്നു.

മുന്‍നിര സിനിമാ താരങ്ങള്‍ സീരിയലുകളില്‍ അഭിനയിക്കാന്‍ പാടില്ലെന്ന ചേമ്പറിന്റെ വിലക്കിലും താരങ്ങളുടെ പ്രതിഫലം സംബന്ധിച്ച തര്‍ക്കത്തിലും ഈ ചര്‍ച്ചയില്‍ തീരുമാനമുണ്ടായേയ്ക്കും. പ്രതിഫലത്തുകയില്‍ 25 ശതമാനം കുറയ്ക്കാമെന്നാണ് താരങ്ങളുടെ നിലപാട്. എന്നാല്‍ 40 ശതമാനം കുറയ്ക്കണമെന്ന് ചേമ്പര്‍ ആവശ്യപ്പെടുന്നു.

ടിവിയില്‍ പ്രത്യക്ഷപ്പെടുന്നതിന് ചേമ്പര്‍ നിരോധനം ഏര്‍പ്പെടുത്താനുദ്ദേശിക്കുന്ന അഭിനേതാക്കളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. അവസാന നാലു ചിത്രങ്ങള്‍ക്ക് വാങ്ങിയ പ്രതിഫലത്തുകയുടെ ശരാശരി എടുത്താണ് പ്രതിഫലം നിജപ്പെടുത്താന്‍ ചേമ്പര്‍ ഉദ്ദേശിക്കുന്നത്.

അതിനിടെ ഫിലിം ചേമ്പര്‍ കൈക്കൊണ്ടിട്ടുളള എല്ലാ തീരുമാനങ്ങളോടും തങ്ങള്‍ യോജിക്കുന്നതായി കേരളാ ഫിലിം എക്സിബിറ്റേഴ്സ് അസോസിയേഷന്‍ ഭാരവാഹികളായ എം. സി. ബേബി, ടി. പി. വാസു എന്നിവര്‍ അറിയിച്ചു. എന്നാല്‍ ദിലീപും ദിനേശ് പണിക്കരും തമ്മിലുളള ചെക്കു കേസില്‍ അസോസിയേഷന്‍ ഇടപെടില്ല. ഈ കേസില്‍ ദിലീപ് മാനുഷിക പരിഗണന വിട്ട് ദിനേശിനോട് പെരുമാറിയിട്ടുണ്ടോ എന്ന് അന്വേഷിച്ച് ചേമ്പര്‍ എടുക്കുന്ന നിലപാടിനോട് തങ്ങള്‍ സഹകരിക്കുമെന്നും അവര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+