അശ്ലീലചിത്രം: ക്യാമറാമാന്‍ അറസ്റില്‍
തൃശൂര്‍: സ്വകാര്യ ടിവി ചാനലിന്റെ വാര്‍ത്തയ്ക്കിടയില്‍ അശ്ലീലചിത്രം കടന്നുവന്ന സംഭവത്തില്‍ ക്യാമറാമാനെ അറസ്റുചെയ്തു. തൃശൂര്‍ നഗരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യകേബിള്‍ ചാനലിന്റെ വാര്‍ത്തയ്ക്കിടയിലാണ് കഴിഞ്ഞ ദിവസം അശ്ലീലചിത്രങ്ങള്‍ കടന്നുവന്നത്.
ക്യാമറാമാന്‍ മരത്താക്കര മേലേടത്തുവീട്ടില്‍ ലോറന്‍സിനെ(26)യാണ് കഴിഞ്ഞ ദിവസം ഈസ്റ് സിഐ എം.ജെ. മാത്യു അറസ്റുചെയ്തത്. സംപ്രേഷണത്തിനുപയോഗിച്ച കസെറ്റ് പൊലീസ് അന്വേഷിച്ചുവരുന്നു.
ജൂണ്‍ എട്ട് ശനിയാഴ്ച രാത്രി 10 മണിക്ക് സംപ്രേഷണം ചെയ്ത വാര്‍ത്തയ്ക്കിടയിലാണ് അശ്ലീലചിത്രം കടന്നുവന്നത്. പ്രേക്ഷകര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് സ്റുഡിയോയില്‍ പരതിയെങ്കിലും കസെറ്റ് കണ്ടെത്താനായില്ല.
പിന്നീട് പൊലീസ് ചോദ്യംചെയ്തപ്പോള്‍ ലോറന്‍സ് ഇക്കാര്യം സമ്മതിച്ചു. അശ്ലീലചിത്രം പ്രദര്‍ശിപ്പിക്കാനുണ്ടായ കാരണം വ്യക്തമല്ല. പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ തമ്മിലുള്ള കിടമത്സരമാണ് ഇതിന് കാരണമെന്ന് കരുതുന്നു.
ഏഷ്യാനെറ്റിന്റെ ജനപ്രീതിയ്ക്ക് ഭംഗം വരുത്തുകയാണ് ഇതിന് പിന്നിലെ ലക്ഷ്യമെന്ന് ഏഷ്യാനെറ്റ് സീനിയര്‍ ജനറല്‍ മാനേജര്‍ എം. അജയന്‍ പറഞ്ഞു.












Click it and Unblock the Notifications