കല്ലുവാതുക്കല്‍ വിധി വെള്ളിയാഴ്ച
കൊല്ലം: കല്ലുവാതുക്കല്‍ വിഷമദ്യക്കേസില്‍ കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി വെള്ളിയാഴ്ച വിധി പറയും.
48 പ്രതികളായിരുന്നു കേസിലുണ്ടായിരുന്നത്. വിചാരണക്കിടെ ഇവരില്‍ നാലു പേര്‍ മരിക്കുകയും ഒരാള്‍ മാപ്പു സാക്ഷിയാകുകയും ചെയ്തു. എട്ടുപേരെ ഇനിയും പിടികിട്ടാനുണ്ട്. എ.എസ്.ഐ മുതല്‍ ഐ.ജി വരെയുള്ള പൊലീസുദ്യോഗസ്ഥര്‍ കേസില്‍ സാക്ഷികളാണ്. 271 സാക്ഷികളെ പ്രോസിക്യൂഷനും 16 സാക്ഷികളെ പ്രതിഭാഗവും ഹാജരാക്കി.33 പേര്‍ മരിച്ച കേസിന്റെ വിചാരണ മെയ് 14ന് പൂര്‍ത്തിയായി.












Click it and Unblock the Notifications