Get Updates
Get notified of breaking news, exclusive insights, and must-see stories!

വെളളാപ്പളളിയ്ക്കെതിരെ പിണറായി

മലപ്പുറം : ആര്‍എസ്എസുമായി സൗഹദം പുലര്‍ത്തുമെന്ന വെളളാപ്പളളി നടേശന്റെ പ്രസ്താവന ഇടതുപക്ഷത്തിനു നേരെയുളള വെല്ലുവിളിയാണെന്ന് പിണറായി വിജയന്‍.

തിരൂരില്‍ ഇ. എം. എസ് സെമിനാര്‍ ഉദ്ഘാടനം ചെയ്യവെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിയ്ക്കെതിരെ രൂക്ഷ വിമര്‍ശനം ചൊരിഞ്ഞത്.

പുരോഗമന പ്രസ്ഥാനങ്ങളെ തകര്‍ക്കുന്നതിനാണ് സമുദായ സംഘടനകള്‍ എക്കാലവും ശ്രമിച്ചിട്ടുളളത്. വര്‍ഗീയ സംഘടനയായ ആര്‍ എസ് എസിന് മാന്യപരിവേഷം നല്‍കാനേ വെളളാപ്പളളിയുടെ പ്രസ്താവന ഉപകരിക്കുകയുളളൂവെന്നും പിണറായി ചൂണ്ടിക്കാട്ടി.

ഇടതു മുന്നണി കണ്‍വീനര്‍ പാലൊളി മുഹമ്മദ് കുട്ടി ചടങ്ങില്‍ അധ്യക്ഷായിരുന്നു.

മലബാറില്‍ വര്‍ദ്ധിച്ചു വരുന്ന എസ് എന്‍ ഡി പി- സിപിഎം സംഘട്ടനങ്ങളുടെ പശ്ചാത്തലത്തില്‍ വെളളാപ്പളളിയുടെ ആര്‍ എസ് എസ് സ്നേഹവും വെല്ലുവിളി സ്വീകരിക്കുന്ന മട്ടില്‍ പിണറായിയുടെ പ്രതികരണവും പ്രാധാന്യമര്‍ഹിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+