Get Updates
Get notified of breaking news, exclusive insights, and must-see stories!

മഴ: കൊച്ചി തിരുവനന്തപുരം നഗരങ്ങള്‍ വെള്ളത്തില്‍

തിരുവനന്തപുരം : തെക്കന്‍ കേരളത്തില്‍ കനത്ത മഴ തുടരുന്നു. ജൂണ്‍ 12 ബുധനാഴ്ച വൈകീട്ട് തുടങ്ങിയ മഴ വ്യാഴാഴ്ചയും പൂര്‍ണ്ണമായും നിലച്ചിട്ടില്ല.

കൊച്ചി തിരുവനന്തപുരം നഗരങ്ങളില്‍ വെള്ളക്കെട്ട് കാരണം ജനജീവിതം സ്തംഭിപ്പിച്ചു. തിരുവനന്തപുരത്ത് തമ്പാനൂര്‍, കിഴക്കേക്കോട്ട, ചെങ്കല്‍ ചൂള ഭാഗങ്ങലിലാണ് വെള്ളക്കെട്ട്. കൊച്ചിയില്‍ എം ജി റോഡ്, ചിറ്റൂര്‍ റോഡ് എന്നിവിടങ്ങളില്‍ വെള്ളം കെട്ടി.

വെളളം കെട്ടി നില്‍ക്കുന്ന റോഡുകള്‍ ഗതാഗതം ദുസാദ്ധ്യമാക്കി. കഴിഞ്ഞ രണ്ടു ദിവസമായി മഴ തുടരുകയാണ്.

ഈ നിലയില്‍ മഴ തുടര്‍ന്നാല്‍ കൊച്ചിയിലെ ജീവിതം ബുദ്ധിമുട്ടാകുമെന്ന് കരുതുന്നു. കെട്ടിക്കിടക്കുന്ന ഓടകളും കാനകളുമാണ് വെളളപ്പൊക്കത്തിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഹോട്ടലുകളില്‍ നിന്നും മറ്റും ഒഴുക്കിവിടുന്ന അഴുക്കുവെളളവും അവശിഷ്ടങ്ങളും ഓടകളില്‍ കെട്ടിക്കിടക്കുന്നത് മഴയ്ക്കു മുമ്പ് നീക്കം ചെയ്യാന്‍ ശ്രമമൊന്നും നടന്നില്ല.

നഗരം മഴയില്‍ മുങ്ങിയതോടെ സ്ക്കൂളുകളിലെ അദ്ധ്യയനവും തടസപ്പെടുന്ന അവസ്ഥയിലാണ്.

ജൂണ്‍ തുടക്കത്തോടെ തന്നെ കാലവര്‍ഷവും തുടങ്ങിയെങ്കിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കനത്ത മഴ ഉണ്ടായിരുന്നില്ല. ബുധനാഴ്ചയാണ് വീണ്ടും കനത്ത മഴ തുടങ്ങിയത്.

മഴകാരണം ജനജീവിതം വിഷമത്തിലായെങ്കിലും കുടിവെള്ള പ്രശ്നം പരിഹരിയ്ക്കപ്പെടുമെന്ന അശ്വാസത്തിലാണ് പലരും.

മഴയും കാറ്റും കാരണം പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയില്‍ തട്ടി ഒരാള്‍ മരിയ്ക്കുകയും ചെയ്തിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+