Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമ വിലക്ക് സര്‍ക്കാരിന്റെ ഒത്തുകളി : വി. എസ്

തിരുവനന്തപുരം : നിയമസഭയില്‍ ദൃശ്യമാധ്യമങ്ങള്‍ക്കേര്‍പ്പെടുത്തിയ വിലക്ക് സ്പീക്കറും സര്‍ക്കാരും തമ്മിലുളള ഒത്തുകളിയാണെന്ന് വി. എസ്. അച്യുതാനന്ദന്‍.

അഴിമതിയും കഴിവുകേടും പ്രതിപക്ഷം സഭയില്‍ തുറന്നു കാണിക്കുന്നത് ജനങ്ങളില്‍ നിന്നും മറയ്ക്കാനാണ് ഈ വിലക്കെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. കഴിഞ്ഞ അഞ്ചു വര്‍ഷം ഇപ്പോഴത്തെ ഭരണപക്ഷം അനുഭവിച്ച് ആസ്വദിച്ച സ്വാതന്ത്യ്രമാണ് ഇപ്പോള്‍ നിഷേധിയ്ക്കുന്നത്.

എന്നാല്‍ ഇതുകൊണ്ടൊന്നും അഴിമതി ജനങ്ങളില്‍ നിന്നു മറച്ചു വയ്ക്കാമെന്ന് സര്‍ക്കാര്‍ വ്യാമോഹിക്കേണ്ടെന്ന് വിഎസ് മുന്നറിയിപ്പു നല്‍കി. അറിയാനുളള ജനങ്ങളുടെ അവകാശം ഹനിക്കാനുളള ശ്രമമാണ് സര്‍ക്കാരും സ്പീക്കറും ചേര്‍ന്ന് നടത്തുന്നത്.

പ്രശ്നം ഒത്തുതീര്‍ക്കാന്‍ ആത്മാര്‍ത്ഥമായ ഒരു ശ്രമവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകാത്തത് ഒത്തുകളിയാണിതെന്ന് നിസംശയം തെളിയിക്കുന്നുണ്ടെന്ന് അച്യുതാനന്ദന്‍ ചൂണ്ടിക്കാട്ടി.

മാധ്യമ വിലക്ക് പിന്‍വലിക്കണമെന്ന് നിയമസഭയില്‍ വിഎസും കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടത് സ്പീക്കറെ ക്ഷുഭിതനാക്കി. രോഷാകുലനായ അദ്ദേഹം ഈ പരാമര്‍ശങ്ങള്‍ രേഖകളില്‍ നിന്നും നീക്കം ചെയ്യുകയും റിപ്പോര്‍ട്ട് ചെയ്യരുതെന്ന് മാദ്ധ്യമ പ്രവര്‍ത്തകരോട് ആവശ്യപ്പെടുകയും ചെയ്തു.

മാധ്യമപ്രവര്‍ത്തകര്‍ നിയമസഭാമാര്‍ച്ച് നടത്തി

മാദ്ധ്യമ പ്രവര്‍ത്തകരുമായി സ്പീക്കര്‍ നടത്താനിരുന്ന ചര്‍ച്ച മുന്നറിയിപ്പില്ലാതെ മാറ്റിവച്ചതില്‍ പ്രതിഷേധിച്ച് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ നിയമസഭയിലേയ്ക്ക് മാര്‍ച്ച് നടത്തി.

സ്പീക്കര്‍ക്കെതിരെ പ്രകോപനകരമായ മുദ്രാവാക്യങ്ങള്‍ മുഴക്കിയാണ് മാദ്ധ്യമ പ്രവര്‍ത്തകര്‍ നിയമസഭയിലേയ്ക്ക് നീങ്ങിയത്. എം. എല്‍. എ ഹോസ്റലിനു സമീപം പൊലീസ് മാര്‍ച്ച് തടഞ്ഞു.

തുടര്‍ന്ന് പൊലീസ് വലയം ഭേദിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ നിയമസഭാ കവാടത്തിലേയ്ക്ക് ഓടിയടുത്തു. കിണഞ്ഞു പരിശ്രമിച്ച പൊലീസുകാര്‍ ഒടുവില്‍ നിയമസഭാ കവാടത്തിനടുത്ത് വച്ച് പത്രക്കാരെ തടഞ്ഞു നിര്‍ത്തി. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ധര്‍ണ നടത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+