കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എഡിബി വായ്പ: തുടങ്ങിയത് എല്‍ഡിഎഫ്

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: എഡിബി വായ്പ ലഭിക്കുന്നതിനുള്ള എല്ലാ നീക്കങ്ങളും തുടങ്ങിയത് എല്‍ഡിഎഫിന്റെ കാലത്താണെന്ന് ധനമന്ത്രി കെ. ശങ്കരനാരായണന്‍. ജൂണ്‍ 14 വെള്ളിയാഴ്ച നിയമസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വായ്പ ലഭിക്കാന്‍ എഡിബിയും എല്‍ഡിഎഫ് സര്‍ക്കാരും തമ്മില്‍ നിരവധിവട്ടം ചര്‍ച്ചകള്‍ നടന്നു. എല്‍ഡിഎഫ് തുടങ്ങിവച്ചത് മുന്നോട്ട് കൊണ്ടുപോകാനേ യുഡിഎഫ് ശ്രമിക്കുന്നുള്ളൂ. ഇത് ഒരു തുടര്‍പ്രക്രിയ മാത്രമാണ്. - മന്ത്രി അഭിപ്രായപ്പെട്ടു.

എല്‍ഡിഎഫ് സര്‍ക്കാര്‍ വിഭാവനം ചെയ്തതില്‍ നിന്ന് എന്തെങ്കിലും നീക്കം ചെയ്യുകയോ കൂട്ടിച്ചേര്‍ക്കുകയോ തങ്ങള്‍ ചെയ്തിട്ടില്ല. എഡിബിയുടെ സംസ്ഥാന തല വായ്പാപദ്ധതിയില്‍ കേരളത്തിനെ മൂന്നാം സ്ഥാനത്ത് ഉള്‍പ്പെടുത്തണമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

വായ്പ തന്നാല്‍ പൊതുമേഖലാ സ്ഥാപനത്തിലെ അധിക ജീവനക്കാരെ സ്വയം വിരമിക്കല്‍ പദ്ധതി പ്രകാരം പിരിച്ചുവിട്ടോളാമെന്ന് അന്ന് എല്‍ഡിഎഫ് തത്വത്തില്‍ സമ്മതിക്കുകയും ചെയ്തിരുന്നു. എഡിബിയില്‍ നിന്നും 2,400 കോടി രൂപ വായ്പ ലഭിക്കാനുള്ള ചര്‍ച്ച ഇനിയും പൂര്‍ത്തിയായിട്ടില്ല. അന്തിമക്കരാര്‍ ഒപ്പുവയ്ക്കേണ്ടത് കേന്ദ്രവും എഡിബിയും തമ്മിലാണ്. - മന്ത്രി ശങ്കരനാരായണന്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X