ഗുരുവായൂര്‍ കൂത്തമ്പലം പണി വീണ്ടും തുടങ്ങി
ഗുരുവായൂര്‍ : 1998 ല്‍ നടന്ന സഹസ്ര കലശത്തില്‍ ഭാഗികമായി കത്തിനശിച്ച ഗുരുവായൂര്‍ ക്ഷേത്രത്തിലെ കൂത്തമ്പലത്തിന്റെ പുനര്‍നിര്‍മ്മാണം തുടങ്ങി.
ക്ഷേത്രത്തിലെ ഊരാളന്‍ മല്ലശ്ശേരി പരമേശ്വരന്‍ നമ്പൂതിരി ദീപം കൊളുത്തി ചടങ്ങിന് ആരംഭം കുറിച്ചു. തടിയിലെ കൊത്തുപണികളും സ്തൂപങ്ങളുമാണ് അന്ന് കത്തിയമര്‍ന്നത്.
തിരുപ്പൂര്‍ സ്വദേശിയായ സൂര്യകുമാറാണ് നാലു ലക്ഷം രൂപയുടെ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനം സ്പോണ്‍സര്‍ ചെയ്തത്. ആര്‍ക്കിയോളജി വകുപ്പില്‍ നിന്നും വിരമിച്ച ആര്‍ക്കിടെക്ട് ജയറാം സുന്ദര്‍ പണികള്‍ക്ക് മേല്‍നോട്ടം വഹിക്കും. ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ കെ. എന്‍. സതീഷ്, സൂര്യകുമാര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.












Click it and Unblock the Notifications