കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേന്ദ്രന്‍ നല്‍കിയത് പല വിലാസങ്ങള്‍

  • By Staff
Google Oneindia Malayalam News

പാലക്കാട്: 336 കോടി രൂപ വിവിധ ബാങ്കുകളിലൂടെ കേരളത്തിലെത്തിച്ച സുരേന്ദ്രന്‍ ബാങ്കുകളില്‍ നല്‍കിയത് വ്യത്യസ്തമായ വിലാസങ്ങള്‍.

വിവിധ ബാങ്കുകളിലായി ഒരു ഡസന്‍ വിലാസങ്ങളാണ് സുരേന്ദ്രന്‍ നല്‍കിയത്. കോയമ്പത്തൂര്‍, ഗുരുവായൂര്‍ തുടങ്ങി വിവിധ സ്ഥലങ്ങളിലെ വിലാസങ്ങള്‍ ഇതില്‍ പെടുന്നു. കോയമ്പത്തൂരിലെ ഒരു ബേക്കറി, ഒരു ടെലഫോണ്‍ ബൂത്ത്, കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഒരു എസ്ടിഡി ഓഫീസ് എന്നിവ ഇവയില്‍ പെടും.

ബിനാമിയായാണ് സുരേന്ദ്രന്‍ ഇടപാട് നടത്തിയത്. തുഛമായ തുകയേ ഇടപാടിന് പ്രതിഫലമായി സുരേന്ദ്രന് ലഭിച്ചിട്ടുള്ളൂവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നത്.

നെടുങ്ങാടി ബാങ്കില്‍ സുരേന്ദ്രനെ പരിചയപ്പെടുത്തിയത് ഗുരുവായൂരിലെ ഒരു ട്രാന്‍സ്പോര്‍ട്ടിംഗ് കമ്പനി ഉടമായാണ്. അവിചാരിതമായാണ് സുരേന്ദ്രനെ പരിചയപ്പെട്ടതെന്നാണ് ഇയാള്‍ പറയുന്നത്.

10 ലക്ഷം രൂപയില്‍ കൂടുതല്‍ നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുമ്പോള്‍ കണ്‍ട്രോളിംഗ് ഓഫീസറെ അറിയിക്കണമെന്ന വ്യവസ്ഥ വിവിധ ബാങ്കുകളുടെ അധികൃതര്‍മാര്‍ പാലിച്ചിട്ടില്ല.

അതിനിടെ ഇടപാടിനെ കുറിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥരുടെ മെല്ലെപ്പോക്കിനെതിരെ പരാതി യുയര്‍ന്നിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് വിവിധ വ്യക്തികളെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും ആരെയും ഇതുവരെ അറസ്റ് ചെയ്തിട്ടില്ല. ഹവാല ഇടപാട് നടത്തിവരുന്നവരുമായി ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്നാണ് ആരോപണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X