മദ്യദുരന്തക്കേസ്: വിധി ജൂലായ് ഏഴിലേക്ക് മാറ്റി
കൊല്ലം: കല്ലുവാതുക്കല്‍ വിഷമദ്യദുരന്തക്കേസിന്റെ വിധി പറയുന്നത് ജൂലായ് ഏഴിലേക്ക് മാറ്റി.
ജൂണ്‍ 14 വെള്ളിയാഴ്ച വിധി പ്രസ്താവിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. വിധിന്യായം തയ്യാറാക്കുന്നതിന് കൂടുതല്‍ സമയം വേണമെന്നതിനാലാണ് വിധി പറയുന്നത് മാറ്റിവെച്ചത്.
കൊല്ലം അഡീഷണല്‍ ജഡ്ജി ചന്ദ്രദാസന്‍ നായരാണ് വിധി പുറപ്പെടുവിക്കുന്നത്. കേസിലെ പ്രതികളുടെ റിമാന്റ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി.












Click it and Unblock the Notifications