Get Updates
Get notified of breaking news, exclusive insights, and must-see stories!

മാര്‍ജിന്‍ഫ്രീ കടകളെ നിയന്ത്രിക്കുമെന്ന് മന്ത്രി

തിരുവനന്തപുരം : മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി മന്ത്രി കാര്‍ത്തികേയന്‍.

നിയമസഭയില്‍ എം. എ. വാഹീദ് ഉന്നയിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഭക്ഷ്യമന്ത്രി.

ഭക്ഷ്യസാധനങ്ങളുടെ സംഭരണ ലൈസന്‍സ് റദ്ദാക്കിയതിനാല്‍ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളെ നിയന്ത്രിക്കാന്‍ ഇപ്പോള്‍ സര്‍ക്കാരിന് കഴിയില്ലെന്ന് മന്ത്രി പറഞ്ഞു. ഇതുവഴി എട്ടുകോടി രൂപയുടെ നഷ്ടമാണ് സര്‍ക്കാരിനുണ്ടായത്. അളവുതൂക്കങ്ങളിലെ തട്ടിപ്പുകള്‍ കണ്ടുപിടിക്കാന്‍ നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.

റേഷന്‍കടകളെക്കുറിച്ചുളള ഡോ. ശിവശങ്കരന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പഠിക്കുകയാണ്. റേഷന്‍ വ്യാപാരികളുടെ കമ്മിഷന്‍ വര്‍ദ്ധിപ്പിക്കാനും ആലോചനയുണ്ട്. എന്നാല്‍ റേഷന്‍കടകളെ മാര്‍ജിന്‍ഫ്രീ മാര്‍ക്കറ്റുകളാക്കാന്‍ കഴിയില്ലെന്ന് മന്ത്രി വ്യക്തമാക്കി.

റേഷന്‍കടകളില്‍ ഈ മാസം മുതല്‍ പച്ചരി എത്തും. രണ്ടു വര്‍ഷത്തിലധികം എഫ്സിഐ ഗോഡൗണുകളില്‍ സൂക്ഷിച്ചിരുന്ന അരി ഇപ്പോള്‍ കേരളത്തില്‍ വിതരണം ചെയ്യുന്നില്ല. മണ്ണെണ്ണയുടെ ക്വാട്ട ഉയര്‍ത്തണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി സഭയെ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+