മട്ടാഞ്ചേരി പാലം: 25 പൈസ അധികം ഈടാക്കും
തിരുവനന്തപുരം: മട്ടാഞ്ചേരി പാലത്തിലൂടെ പോവുന്ന ബസുകളിലെ എല്ലാ യാത്രക്കാരില്‍ നിന്നും 25 പൈസ വീതം ഈടാക്കാന്‍ സര്‍ക്കാര്‍ വിളിച്ചുചേര്‍ത്ത ഉന്നത തല യോഗം തീരുമാനിച്ചു.
ഇതുസംബന്ധിച്ച വിജ്ഞാപനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇറങ്ങും. അന്ന് മുതല്‍ യാത്രക്കാരില്‍ നിന്ന് 25 പൈസ അധികം ഈടാക്കും.
പുതിയ വിജ്ഞാപനം വരുന്നതോടെ ഒരു ട്രിപ്പിന് 43 രൂപ വീതം ബസുകാര്‍ നല്‍കണം. യൂസര്‍ഫീ ഈടാക്കാന്‍ ചൊവാഴ്ച ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനിച്ചിരുന്നു. എത്ര പൈസയാണ് ഈടാക്കേണ്ടതെന്ന് തീരുമാനിക്കാനായിരുന്നു സര്‍ക്കാര്‍ ഉന്നത തല യോഗം വിളിച്ചുചേര്‍ത്തത്.












Click it and Unblock the Notifications