മില്‍മ കര്‍ഷകര്‍ക്കുള്ള പാല്‍വില കുറയ്ക്കുന്നു
കോട്ടയം: മില്‍മ എറണാകുളം മേഖലാ യൂണിയന്‍ കര്‍ഷകര്‍ക്കു നല്‍കുന്ന പാലിന്റെ വില കുറയ്ക്കുന്നു. ഒരു ലിറ്റര്‍ പാലിന് രണ്ടു രൂപയാണ് കുറയ്ക്കുന്നത്. നേരത്തെ ലിറ്ററിന് 50 പൈസ കുറച്ചിരുന്നു.
പാല്‍ സംസ്കരിച്ച് പൊടിയാക്കുന്നതിന് അധികച്ചെലവ് വരുന്നതുകൊണ്ടാണ് ചെലവിന്റെ പകുതി കര്‍ഷകരില്‍ നിന്ന് ഈടാക്കുന്നത്. നിലവില്‍ ലിറ്ററിന് 9.50 രൂപയാണ് കര്‍ഷകര്‍ക്ക് നല്‍കുന്നത്. ഇത് 7.50 രൂപയാകും. ലിറ്ററിന് 13 രൂപയ്ക്കാണ് ഇപ്പോള്‍ പാല്‍ വില്പന നടത്തുന്നത്. ഒരു ലിറ്റര്‍ പാല്‍ സംസ്കരിച്ച് പാല്‍പൊടിയാക്കുന്നതിന് നാല് രൂപയാണ് ചെലവ് വരുന്നത്.
കര്‍ഷകര്‍ കൊണ്ടുവരുന്ന മുഴുവന്‍ പാലും വാങ്ങാനും മില്‍മ അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. അധികമുള്ള പാലിന്റെ വിലയില്‍ നിന്നും രണ്ട് രൂപ കുറയ്ക്കും.
എറണാകുളം മേഖലാ യൂണിയന്‍ ഏറ്റെടുക്കുന്നതിന്റെ മുന്നോടിയായി നാഷണല്‍ ഡയറി ഡവലപ്പ്മെന്റ് കോര്‍പ്പറേഷന്‍ കേരളത്തിലെ മില്‍മയുടെ പ്രവര്‍ത്തനത്തെ കുറിച്ച് പഠനം നടത്തി. പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുന്നത്.












Click it and Unblock the Notifications