നാദാപുരത്ത് ബോംബ് തിരയാന്‍ പ്രത്യേക സ്ക്വാഡ്
നാദാപുരം: നാദാപുരത്ത് ബോംബുകള്‍ കണ്ടെത്തുന്നതിന് പൊലീസിന്റെ പ്രത്യേക സ്ക്വാഡ് രംഗത്തിറങ്ങി. ഈയിടെയായി ബോംബ് സ്ഫോടനം നാദാപുരത്ത് നിത്യസംഭവമായിട്ടുണ്ട്.
സ്ഫോടക വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ വൈദഗ്ധ്യം നേടിയ വിവിധ സ്റേഷനുകളില്‍ നിന്നുള്ളവരാണ് സംഘത്തിലുള്ളത്.
പ്രത്യേക സ്ക്വാഡ് എളയടത്തു നിന്നും ഇളയങ്കോട്ടു നിന്നും ബോംബുകള്‍ കണ്ടെത്തിയിരുന്നു. തിരച്ചില്‍ ഊര്‍ജിതമായി പലയിടത്തും രാത്രികളില്‍ ബോംബ് പൊട്ടിച്ചുകളയുന്നുണ്ട്. രാത്രികളില്‍ ബോംബ് പൊട്ടിക്കുന്നതിന്റെ ശബ്ദം കേള്‍ക്കാം.
കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കാനെന്ന വ്യാജേനയെത്തുന്ന വെടിമരുന്ന് ഉപയോഗിച്ചാണ് ബോംബുകള്‍ നിര്‍മിക്കുന്നത്.












Click it and Unblock the Notifications