പുകയില അടങ്ങിയ പാന്‍ മസാല നിരോധിക്കും
തിരുവനന്തപുരം: പുകയില അടങ്ങിയ പാന്‍ മസാലയുടെ വില്പന നിരോധിക്കുന്ന നിയമത്തിന് സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ടെന്ന് ആരോഗ്യമന്ത്രി പി. ശങ്കരന്‍ നിയമസഭയെ അറിയിച്ചു.
ശോഭനാ ജോര്‍ജി (കോണ്‍ഗ്രസ്) ന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു ആരോഗ്യമന്ത്രി. വിപണിയില്‍ ഇപ്പോള്‍ ലഭിക്കുന്ന 16 തരം പാന്‍ മസാലകളില്‍ എട്ട് തരത്തില്‍ പുകയില അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയതായി ശങ്കരന്‍ അറിയിച്ചു.
ഇത്തരം പാന്‍ മസാല വില്‍ക്കുന്നതിനെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് അധികാരം നല്‍കുന്ന നിയമത്തിനാണ് സര്‍ക്കാര്‍ രൂപം നല്‍കുന്നത്.












Click it and Unblock the Notifications