Get Updates
Get notified of breaking news, exclusive insights, and must-see stories!

പൊലീസ് അക്രമം: നിയമസഭാ സമിതി അന്വേഷിക്കണം

തിരുവനന്തപുരം : തൃശൂരിലെ ചെത്തുതൊഴിലാളി സമരത്തിനു നേരെ നടന്ന പൊലീസ് അതിക്രമങ്ങള്‍ നിയമസഭാ സമിതി അന്വേഷിയ്ക്കണമെന്ന് വി. എസ്. അച്യൂതാനന്ദന്‍.

വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കസ്റഡിയിലെടുത്ത ചെത്തുതൊഴിലാളികളെ പൊലീസ് ഭീകരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് വിധേയമാക്കിയെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. അടിയന്തരാവസ്ഥയെപ്പോലും തോല്‍പ്പിയ്ക്കുന്ന ഭീകരതയാണ് സംസ്ഥാനത്ത് പൊലീസ് നടപ്പാക്കുന്നത്.

പൊലീസ് അതിക്രമത്തില്‍ 119 ചെത്തു തൊഴിലാളികള്‍ക്ക് ഭീകര മര്‍ദ്ദനം ഏറ്റതായി വിഎസ് പറഞ്ഞു. മുഖ്യമന്ത്രിയുടെയോ ഭരണമുന്നണിയിലെ ഉന്നതന്‍മാരുടെയോ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് സമാധാനമായി നടന്ന സമരക്കാര്‍ക്കെതിരെ പൊലീസ് അതിക്രമം കാണിച്ചത്.

സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും ഭരണകക്ഷി നേതാക്കളും ചെത്തുതൊഴിലാളികള്‍ക്കെതിരെ നടന്ന അക്രമത്തെ അപലപിച്ചിട്ടുണ്ട്. എന്നാല്‍ 10 ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രി നിഷ്ക്രിയനായിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+