-സര്‍ക്കാര്‍ വകുപ്പുകളില്‍13,696 അധിക ജീവനക്കാര്‍
തിരുവനന്തപുരം: സര്‍ക്കാര്‍ വകുപ്പുകളില്‍ 13, 696 അധിക ജീവനക്കാരുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച ഉന്നത തല സമിതി കണ്ടെത്തിയതായി മുഖ്യമന്ത്രി എ. കെ. ആന്റണി നിയമസഭയെ അറിയിച്ചു.
നിയമസഭയില്‍ ഒരു ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മറ്റ് വകുപ്പുകളില്‍ അധിക ജീവനക്കാരെത്രയുണ്ടെന്ന് ജൂണ്‍ 30നുള്ളില്‍ സമിതി കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അധിക ജീവനക്കാരെ പുനര്‍വിന്യസിക്കുന്നത് തുടരുകയാണ്. ഒഴിവുകളെ കുറിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ വൈകുന്നതുകൊണ്ടാണ് പുനര്‍വിന്യാസം സാവധാനത്തിലാവുന്നത്.
പി എസ് സി റാങ്ക് ലിസ്റിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടാന്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. നിയമം നടത്തുന്നതിന് യാതൊരു നിരോധനവുമില്ല. പി എസ് സി വഴി 2170 പേരെ കെ എസ് ആര്‍ ടി സിയില്‍ നിയമിച്ചിട്ടുണ്ട്.












Click it and Unblock the Notifications