Get Updates
Get notified of breaking news, exclusive insights, and must-see stories!

813ഷാപ്പുകള്‍ റേഞ്ചടിസ്ഥാനത്തില്‍ നല്കും

തിരുവനന്തപുരം: ഏറ്റെടുക്കാന്‍ ആളില്ലാതിരുന്ന 813 കള്ളുഷാപ്പുകള്‍ റേഞ്ചടിസ്ഥാനത്തില്‍ വിതരണം ചെയ്യാന്‍ തത്വത്തില്‍ ധാരണയായി. കഴിഞ്ഞ ദിവസം കള്ളുചെത്തുതൊഴിലാളി യൂണിയന്‍ നേതാക്കളുമായി എക്സൈസ് മന്ത്രി കെ. ശങ്കരനാരായണനും തൊഴില്‍ മന്ത്രി ബാബു ദിവാകരനും നടത്തിയ ചര്‍ച്ചയിലാണ് ഏകദേശ ധാരണയായത്.

ഇതു സംബന്ധിച്ച് അന്തിമധാരണയിലെത്താന്‍ ജൂണ്‍ 18 ചൊവാഴ്ച വീണ്ടും ചര്‍ച്ച നടക്കും. ഇതിനകം വിതരണം ചെയ്ത ഷാപ്പുകള്‍ ഒഴിവാക്കും. ബാക്കിയുള്ളവയെ പ്രത്യേക ബ്ലോക്കുകളായി പരിഗണിച്ച് ഒന്നിച്ച് വിതരണം നടത്താനാണ് ധാരണ.

ദൂരപരിധി സംബന്ധിച്ച വ്യവസ്ഥകളില്‍ ഇളവ് ആവശ്യമായി വരുന്ന സ്ഥലങ്ങളില്‍ എക്സൈസ് കമ്മീഷണറെ ചുമതലപ്പെടുത്തണമെന്ന യൂണിയന്‍ നേതാക്കളുടെ ആവശ്യവും അടുത്തയോഗത്തില്‍ ചര്‍ച്ച ചെയ്യും. നിര്‍ത്തലാക്കിയ ഷാപ്പുകളിലെ തൊഴിലാളികളെ പുനര്‍വിന്യസിച്ചതിലെ ക്രമക്കേടും അടുത്ത യോഗം ചര്‍ച്ചചെയ്യും.

തൊഴിലാളി യൂണിയന്‍ നേതാക്കളായ കെ.എം. സുധാകരന്‍, ടി.പി. രാമകൃഷ്ണന്‍, കെ.കെ. ചെല്ലപ്പന്‍, കെ.പി. പ്രഭാകരന്‍, എന്‍. അഴകേശന്‍, രാഘവന്‍ പൊഴേക്കടവില്‍, സി.കെ. രാജന്‍, വി.എസ്. അജിത്കുമാര്‍, പി.ബി. ശങ്കരനാരായണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+