ട്രോളിംഗ് നിരോധനം രാത്രി മുതല്‍
തിരുവനന്തപുരം: കേരളതീരത്തോടടുത്ത കടലില്‍ ജൂണ്‍ 14 വെള്ളിയാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ ട്രോളിംഗ് നിരോധനം പ്രാബല്യത്തില്‍ വരും. ജൂണ്‍ 15 മുതല്‍ ജൂലായ് 29 വരെ 45 ദിവസത്തേക്കാണ് ട്രോളിംഗ് നിരോധനം.
നിരോധനം ഫലപ്രദമായി നടപ്പാക്കാനാവശ്യമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫിഷറീസ് മന്ത്രി പ്രൊഫ. കെ.വി. തോമസ് അറിയിച്ചു. ഇക്കാലയളവില്‍ ആഴക്കടല്‍ ട്രോളിംഗിനും നിരോധനമുണ്ട്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്.
അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലെത്തി മത്സ്യബന്ധനം നടത്തുന്ന യന്ത്രവല്‍കൃത ബോട്ടുകള്‍ ജൂണ്‍ 14ന് അര്‍ധരാത്രിക്കുമുമ്പ് കേരളാതീരം വിട്ടുപോകേണ്ടതാണ്. യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് ഇന്ധനം നല്കുന്നതിന് പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബോട്ടുകള്‍ ട്രോളിംഗ് നിരോധനകാലത്ത് അടച്ചിടാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്.
ട്രോളിംഗ് നിരോധനം ഫലപ്രദമാണോ എന്നറിയാന്‍ പ്രത്യേക ബോട്ടുകള്‍ പട്രോളിംഗ് നടത്തും. ഇതിനായി മറൈന്‍ എന്‍ഫോഴ്സ്മെന്റ് പൊലീസുകാരെ സഹായിക്കാന്‍ മത്സ്യത്തൊഴിലാളികളെയും നിയോഗിക്കും. ട്രോളിംഗ് നിരോധനം ലംഘിക്കുന്നവര്‍ക്ക് 25,000 രൂപ പിഴ ഈടാക്കും.












Click it and Unblock the Notifications