Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ സ്ഫോടനം

കറാച്ചി: പാകിസ്ഥാനില്‍ കറാച്ചിയിലെ യുഎസ് സ്ഥാനപതികാര്യാലയത്തിന് മുന്നില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. സ്ഫോടകവസ്തുക്കള്‍ കുത്തിനിറച്ച മാരുതി വാന്‍ യുഎസ് സ്ഥാനപതി കാര്യാലയത്തിന് മുന്നിലെ പൊലീസ് പരിശോധനാ കേന്ദ്രത്തിനടുത്ത്വച്ച് പൊട്ടിത്തെറിക്കുകയായിരുന്നു.

കനത്ത സുരക്ഷയുള്ള യുഎസ് സ്ഥാനപതികാര്യാലയത്തിലേക്ക് സ്ഫോടകവസ്തുക്കള്‍ നിറച്ച മാരുതി വാന്‍ ഇടിച്ചുകയറ്റാനുള്ള ശ്രമം പൊലീസുകാര്‍ തടഞ്ഞതുമൂലം പൊളിഞ്ഞു. ജൂണ്‍ 14 വെള്ളിയാഴ്ച രാവിലെ 11.15നായിരുന്നു സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ മതിലിന്റെ ഒരു ഭാഗം പാടെ തകര്‍ന്നു. സ്ഫോടനത്തിന്റെ ശക്തിയില്‍ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. കെട്ടിടത്തിന് കാര്യമായി കേടുപറ്റി.

പാക് സ്വദേശികളാണ് മരിച്ച എട്ടുപേരും. എട്ട് കോണ്‍സുലേറ്റ് ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരു അമേരിക്കക്കാരനും ഉള്‍പ്പെടുന്നു. വെളുത്ത മാരുതി വാനിലാണ് സ്ഫോടകവസ്തുക്കള്‍ കുത്തിനിറച്ചിരുന്നത്. മാരുതി വാന്‍ കോണ്‍സുലേറ്റ് ഓഫീസിനും മരിയറ്റ് ഹോട്ടലിനും ഇടയിലുള്ള പൊലീസ് ചെക് പോസ്റിലെത്തിയ ഉടന്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികളായ പൊലീസുകാര്‍ പറഞ്ഞു.

മരിയറ്റ് ഹോട്ടലിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഒരു ഡസനോളം വാഹനങ്ങളും ഏതാനും മോട്ടോര്‍സൈക്കിളുകളും സ്ഫോടനത്തില്‍ കത്തിച്ചാമ്പലായി. ഒരു പൊലീസ് വാനും ഛിന്നഭിന്നമായി. ഇതുവരെ തീവ്രവാദി ഗ്രൂപ്പുകളാരും സ്ഫോടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല. യുഎസ് കോണ്‍സുലേറ്റിന് മുന്നില്‍ നടന്ന കാര്‍ ബോംബ് സ്ഫോടനത്തെ ഇന്ത്യ അപലപിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+