രാഷ്ട്രപതി: ക്യാപ്റ്റന്‍ ലക്ഷ്മി ഇടതു സ്ഥാനാര്‍ഥി
ദില്ലി: രാഷ്ട്രപതി സ്ഥാനത്തേക്ക് എ. പി. ജെ. അബ്ദുള്‍ കലാമിനെതിരെ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ക്യാപ്റ്റന്‍ ലക്ഷ്മി സെഗാള്‍ മത്സരിക്കും.
രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ചരിത്രത്തില്‍ ഇത് മൂന്നാമത്തെ തവണയാണ് ഒരു സ്ത്രീ മത്സരിക്കുന്നത്. സ്വാതന്ത്യ്രസമര സേനാനിയും പത്മവിഭൂഷണ്‍ ജേതാവുമാണ് ലക്ഷ്മി സെഗാള്‍. സിപിഎമ്മിന്റെ സഹോദര സംഘടനയായ ജനാധിപത്യ മഹിളാ അസോസിയേഷന്റെ അഖിലേന്ത്യാ വൈസ് പ്രസിഡന്റാണ്.
കോണ്‍ഗ്രസും ചില പ്രതിപക്ഷ പാര്‍ട്ടികളും പിന്തുണക്കുന്ന എന്‍ ഡി എ സ്ഥാനാര്‍ഥിയായ കലാമിന്റെ വിജയം ഉറപ്പാണെങ്കിലും പ്രതീകാത്മകമായാണ് ഇടതുപക്ഷം ക്യാപ്റ്റന്‍ ലക്ഷ്മിയെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്.
ജൂണ്‍ 14 വെള്ളിയാഴ്ച ചേര്‍ന്ന ഇടതു പാര്‍ട്ടി നേതാക്കളുടെ യോഗത്തിലാണ് ലക്ഷ്മിയെ സ്ഥാനാര്‍ഥിയായി നിര്‍ത്താന്‍ തീരുമാനമായത്.












Click it and Unblock the Notifications