അമ്മയും ഫിലിം ചേംബറും തമ്മില്‍ ധാരണയായി
കൊച്ചി: അമ്മയും ഫിലിം ചേംബറും തമ്മിലുള്ള പോരിന് ഒടുവില്‍ വിരാമമായി. ജൂണ്‍ 14 വെള്ളിയാഴ്ച ഇരുസംഘടനകളുടെയും പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പ് ധാരണയായി.
ദിലീപിനും ഇന്നസെന്റിനും ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ ഫിലിം ചേംബര്‍ തയ്യാറാണെന്ന് ചര്‍ച്ചയില്‍ വ്യക്തമാക്കി. സിനിമയില്‍ സജീവമായ താരങ്ങള്‍ ടെലിവിഷന്‍ സീരിയലില്‍ നിന്നും വിട്ടുനില്‍ക്കാനും ധാരണയായി.
മറ്റ് ഒത്തുതീര്‍പ്പ് ധാരണകള്‍ ഇവയാണ്:
സിനിമാതാരങ്ങളും സിനിമാ നിര്‍മാതാക്കളും ടെലിവിഷന്‍ സീരിയല്‍ നിര്‍മിക്കില്ല.
സിനിമയുടെ നിര്‍മാണ ചെലവ് ഒന്നര കോടിയില്‍ കൂടരുത്.
നടീനടന്മാര്‍ 25-30% പ്രതിഫലം കുറക്കും, രണ്ടു വര്‍ഷത്തേക്കു പ്രതിഫലം വര്‍ധിപ്പിക്കില്ല.
രണ്ടു ലക്ഷം രൂപ വരെ പ്രതിഫലം വാങ്ങുന്ന താരങ്ങള്‍ക്ക് ഡബിംഗിന് മുമ്പ് പണം നല്‍കും.
രണ്ടു ലക്ഷത്തില്‍ കൂടുതല്‍ വാങ്ങുന്നവര്‍ക്ക് മൂന്നില്‍ രണ്ടു ഭാഗം ഡബിംഗിന് മുമ്പും ബാക്കി റിലിസ് ചെയ്യുന്നതിന് മുമ്പും നല്‍കും.
ആറ് -മണിക്കൂറിലേറെ നീണ്ട ചര്‍ച്ച തീര്‍ത്തും സൗഹാര്‍ദപരമായിരുന്നുവെന്ന് അമ്മ പ്രസിഡന്റ് ഇന്നസെന്റും ചേംബര്‍ പ്രസിഡന്റ് ഡോ. രാംദാസും അറിയിച്ചു.












Click it and Unblock the Notifications