കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹകരിക്കാന്‍ എസ്എന്‍ഡിപി നന്ന്: സികെപി

  • By Staff
Google Oneindia Malayalam News

തൃശൂര്‍: എസ്എന്‍ഡിപിയുമായി ബിജെപിക്ക് രാഷ്ട്രീയ സഖ്യമില്ലെങ്കിലും പല കാര്യങ്ങളിലും ഇരുകൂട്ടരും തമ്മില്‍ സഹകരണം ശക്തിപ്പെട്ടിട്ടുണ്ടെന്ന് ബിജെപി സംസ്ഥാനപ്രസിഡന്റ് സി.കെ. പത്മനാഭന്‍.

അതേ സമയം മന്നത്ത് പത്മനാഭന്റെ പാത പിന്തുടരാന്‍ കഴിയാത്ത എന്‍എസ്എസുമായി അത്രയും സഹകരണമില്ല. പല വിഷയങ്ങളിലും അവര്‍ തങ്ങളുടെ നയം വ്യക്തമാക്കണമെന്നും പത്മനാഭന്‍ പറഞ്ഞു.

ഈഴവരുടെ കുലത്തൊഴിലായ കള്ളുചെത്ത് മേഖലയെ തഴയുന്ന സര്‍ക്കാര്‍ ബാറുകളുടെ കാര്യത്തില്‍ ഉദാരസമീപനമാണ് സ്വീകരിക്കുന്നത്. ബാറുടമകളില്‍ ഏറിയപങ്കും ക്രിസ്ത്യന്‍ സമുദായക്കാരാണെന്നതുകൊണ്ടാണ് സര്‍ക്കാരിന് വിദേശമദ്യത്തില്‍ താല്പര്യമെന്ന എസ്എന്‍ഡിപി യോഗം നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന ശരിവയ്ക്കുന്ന രീതിയിലാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യമെന്ന് സികെപി അഭിപ്രായപ്പെട്ടു.

കോടികളുടെ അഴിമതിയില്‍ മന്ത്രി കെ.വി. തോമസിനെതിരെ വിജിലന്‍സ് കേസെടുത്തിട്ടും ഇക്കാര്യത്തില്‍ സിപിഎം അവലംബിക്കുന്ന മൗനത്തില്‍ ദുരൂഹതയുണ്ട്. ഈ നിലപാട് കാണുമ്പോള്‍ പ്രതിപക്ഷത്തിനും ഇതില്‍ പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. മന്ത്രിയെ പുറത്താക്കാനുള്ള ധാര്‍മ്മിക ധീരത മുഖ്യമന്ത്രി കാണിക്കണം. - സികെപി ആവശ്യപ്പെട്ടു.

രാഷ്ട്രപതി സ്ഥാനാര്‍ത്ഥി അബ്ദുള്‍ കലാമിനെ മോശമായി ചിത്രീകരിച്ച് പ്രസ്താവന ഇറക്കിയതിന് സിപിഎം രാഷ്ട്രത്തോട് മാപ്പ് പറയണം. കലാമിന്റെ ഔന്നത്യം പരിഗണിക്കാതെയാണ് സിപിഎം പ്രസ്താവന പുറപ്പെടുവിച്ചത്. അമേരിക്കന്‍ പ്രസിഡന്റായ എബ്രഹാം ലിങ്കണ് സമാനമായ വ്യക്തിത്വമാണ് കലാമിന്റേത്.- സികെപി അഭിപ്രായപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X