ജുഡീഷ്യറിയെ വരുമാനമാര്‍ഗമാക്കുന്നു
കൊച്ചി: ജുഡീഷ്യറിയെ ഏറ്റവും പ്രധാനമായ സാമൂഹ്യ സേവനമെന്ന നിലയില്‍ കാണുന്നതിന് പകരം വരുമാനമുണ്ടാക്കാനുള്ള ഒരു മേഖലയായാണ് സര്‍ക്കാര്‍ സമീപിക്കുന്നതെന്ന് മുന്‍ പ്രധാനമന്ത്രി എച്ച്. ഡി. ദേവഗൗഡ.
ജൂണ്‍ 15 ശനിയാഴ്ച ഓള്‍ ഇന്ത്യാ ലോയേഴ്സ് യൂണിയന്റെ ഏഴാമത് ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ദേവഗൗഡ.
നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനം ഭംഗിയായി നടത്തുക എന്നത് സര്‍ക്കാരിന്റെ പ്രാഥമികമായ ഉത്തരവാദിത്വമാണ്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയില്‍ നിയമത്തിനും നീതിയ്ക്കും കുറഞ്ഞ പ്രാധാന്യമേ കല്പിക്കുന്നുള്ളൂ. ജുഡീഷ്യറിയുടെ പ്രവര്‍ത്തനം ശരിയായ വിധത്തില്‍ മുന്നോട്ടുപോവുന്നതിന് ആവശ്യമായ ഫണ്ട് വിവിധ സര്‍ക്കാരുകള്‍ നല്‍കേണ്ടതുണ്ട്. നീതിന്യായ വ്യവസ്ഥയുടെ മെച്ചപ്പെട്ട രീതിയിലുള്ള പ്രവര്‍ത്തനത്തിന് ഒരു ഉന്നതാധികാര സമിതി രൂപീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ വിവിധ കോടതികളില്‍ അനേകം കേസുകളാണ് വിധി പറയുന്നതിനായി കെട്ടിക്കിടക്കുന്നത്. കേസു നടത്തിപ്പിന് ചെലവേറുന്നതിനാല്‍ അദാലത്തുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കണം. നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണ്- ദേവഗൗഡ ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications